ആക്റ്റിവിസ്റ്റുകളായ 5 യുവതികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​തു

ഝാർഖണ്ഡിൽ ആക്റ്റിവിസ്റ്റുകളായ 5 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​തു. റാഞ്ചിയിൽ കൊച്ചാങ്ങിൽ ചൊവ്വാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം.

മനുഷ്യക്കടത്തിനെ കുറിച്ചുള്ള തെരുവു ​നാടകം അവതരിപ്പിനെത്തിയ 11 അംഗസംഘത്തിലെ 5 യുവതികളെയാണ് ബൈക്കുകളിൽ എത്തിയ അക്രമികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കൂടെയുണ്ടായിരുന്ന യുവാക്കളെ മർദ്ദിച്ചു അവശരാക്കിയ ശേഷം യുവതികളെ തോക്കു കാണിച്ചു ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

അക്രമികൾ യുവതികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. മൂന്ന് മണിക്കൂറുകൾക്ക് ശേഷം ഇവരെ കാട്ടിൽ ഇറക്കിവിടുകയായിരുന്നു.

Share Is Caring

Leave a Reply

Your email address will not be published. Required fields are marked *