മുസ്‌ലിങ്ങളെ ആട്ടിയോടിക്കുകയും ആളുകളെ തെരുവിലിട്ട് തല്ലിക്കൊല്ലുകയും ചെയ്യുന്നു; അരുന്ധതി റോയ്

മുസ്‌ലിങ്ങളെ ആട്ടിയോടിക്കുകയും ആളുകളെ തെരുവിലിട്ട് തല്ലിക്കൊല്ലുകയും ചെയ്യുന്നു; അരുന്ധതി റോയ്

ഇന്ത്യയിൽ മുസ്‌ലിങ്ങൾ ആട്ടിയോടിക്കപ്പെടുകയും ആളുകളെ തെരുവിലിട്ട് തല്ലിക്കൊല്ലുകയുമാണെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്.

മാംസ വില്‍പന, ലെതര്‍ ജോലി, ഹാന്‍ഡി ക്രാഫ്റ്റ് തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെട്ടവർക്ക് അത് ചെയ്യാൻ കഴിയുന്നില്ല. ഇവിടെ നടക്കുന്ന അക്രമങ്ങൾ ഭയപ്പെടുത്തുന്നതാണ്.

കാശ്മീരില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് പിന്തുണയുമായി സ്ത്രീകളടക്കം ആയിരക്കണക്കിന് പേർ മാര്‍ച്ച് നടത്തിയ അവസ്ഥ ഭീതിജനകമാണ്. ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച്, താങ്കൾ ഭയപ്പെടുന്നപോലെ മോദി മോശക്കാരനാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അരുന്ധതി റോയുടെ മറുപടി. നീതിന്യായ സംവിധാനങ്ങൾ അടക്കം ഭരണ കക്ഷിയായ ബിജെപിയുടെ നിയന്ത്രണത്തിൽ ആണെന്നും അവർ പറഞ്ഞു.

Share Is Caring
  • 136
    Shares

Leave a Reply

Your email address will not be published. Required fields are marked *