എതിർപക്ഷത്ത് നിൽക്കുന്ന ഒരു ദേശീയ ചാനലിനെ മോദിക്ക്‌ ഭയമാണ്

പ്രധാനമന്ത്രി ആയശേഷം ഒരിക്കൽപോലും ഇന്ത്യയിൽ മോദി പത്രക്കാരെ നേർക്കുനേരെ അഭിമുഖീകരിച്ചിട്ടുമില്ല…

#FbToday

യൂനസ് ഖാന്‍

നരേന്ദ്ര മോദിയെ ആദ്യമായി ഇന്‍റര്‍വ്യൂവിൽ വെള്ളം കുടിപ്പിച്ച ആളാണ് കരൺ ഥാപ്പർ. അന്നയാൾ CNN – IBN ചാനലിലായിരുന്നു. മോദിയോട്‌ ഗുജറാത്ത്‌ മുസ്‌ലിം വംശഹത്യയെക്കുറിച്ച്‌ ചോദിച്ചപ്പോഴാണു ഉത്തരംമുട്ടി ‘അൽപം വെള്ളം വേണ’മെന്ന് പറഞ്ഞ്‌ ഒരു ഗ്ലാസ്‌ വെള്ളം കുടിച്ച്‌ മുഖം തുടച്ച്‌ ഇന്‍റര്‍വ്യൂ അവസാനിപ്പിച്ച്‌ ഇറങ്ങിപ്പോയത്‌.

മോദി അന്ന് പ്രധാനമന്ത്രി ആയിട്ടില്ല. പ്രധാനമന്ത്രി ആയശേഷം ഒരിക്കൽപോലും ഇന്ത്യയിൽ മോദി പത്രക്കാരെ നേർക്കുനേരെ അഭിമുഖീകരിച്ചിട്ടുമില്ല.

‌മുകേഷ്‌ അംബാനി ഗ്രൂപ്പ്‌ അധീനതയിലുള്ള ആ ചാനലിൽ നിന്നും കരൺ ഥാപ്പറിന് തന്‍റെ ജോലി നഷ്ടപ്പെട്ടു. പിന്നീട്‌ ഇന്ത്യ ടുഡേയിൽ ചേർന്നെങ്കിലും 2017 ഏപ്രിലിൽ അതും ഒഴിവാക്കി. ഇപ്പോൾ കപിൽ സിബലിന്‍റെ നേതൃത്വത്തിൽ കരൺഥാപ്പറും ബർഖദത്തും (NDTV) തുടങ്ങാനിരുന്ന ചാനലിന് സംപ്രേഷണ അനുമതി നിഷേധിച്ചാണു മോദി ഈ പത്രപ്രവർത്തകനോടു പകരം വീട്ടുന്നത്‌.

‘താക്കറെ’ സിനിമയും ‘ആക്സിഡന്‍റല്‍ പ്രൈംമിനിസ്റ്ററു’മെല്ലാം നിർബാധം അനുവദിയ്ക്കുകയും ‘റിപ്പബ്ലിക്കും’ ‘ടൈംസ്‌ നൗവു’മെല്ലാം ഭരണകൂട അജണ്ടകൾക്കൊത്ത്‌ സഞ്ചരിയ്ക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത്‌ തങ്ങളുടെ എതിർപക്ഷത്തുനിൽക്കുന്ന ഒരു ദേശീയചാനലിനെ മോദിക്ക്‌ ഭയമാണത്രെ !

Leave a Reply