സംഘ് പരിവാര്‍ ബോധപൂര്‍വം നുണ പറയുന്നത് അവര്‍ ഭരിക്കാനാഗ്രഹിക്കുന്ന പൗരന്മാരെ കണ്ടീഷന്‍ ചെയ്തെടുക്കുന്നതിന്‍റെ ഭാഗമാണ്

സംഘ് പരിവാര്‍ ബോധപൂര്‍വം നുണ പറയുന്നത് അവര്‍ ഭരിക്കാനാഗ്രഹിക്കുന്ന പൗരന്മാരെ കണ്ടീഷന്‍ ചെയ്തെടുക്കുന്നതിന്‍റെ ഭാഗമാണ്

വിക്കിപീഡിയയില്‍ പോലും ലഭ്യമായ ജനറല്‍ തിമ്മയ്യ, മാര്‍ഷല്‍ കരിയപ്പ എന്നിവരുടെ ചരിത്രം മോദിക്കറിയാഞ്ഞിട്ടോ അത് പറഞ്ഞു കൊടുക്കാന്‍ ആളില്ലാഞ്ഞിട്ടോ അല്ല. വിക്കിപീഡിയ വായിച്ചു നോക്കാനുള്ള വിവരം മോദിക്കില്ല എന്ന് നിങ്ങള്‍ ആക്ഷേപിക്കരുത്.

ആ പ്രസംഗം തയ്യാറാക്കിക്കൊടുത്തവരും കരിയപ്പയുടെയും നെഹ്രുവിന്‍റെയും കൃഷ്ണമേനോന്‍റെയും ചരിത്രം അറിയാത്തവരല്ല.
മോദി നുണ പറഞ്ഞതിന് തെളിവ് കൊടുത്താലും അവര്‍ക്ക് ഒരു ചമ്മലുമുണ്ടാവില്ല.

ശഹീദ് ഭഗത് സിങ് എന്നാല്‍, മരിച്ചു പോയ ഭഗത് സിങിനെ കാണാന്‍ നെഹ്രു പോയോ എന്നാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് അവര്‍ ഉരുളും. ഭഗത് സിങ്ങിനെ തൂക്കിക്കൊന്ന ശേഷം മൃതദേഹം ബ്രിട്ടീഷുകാര്‍ രഹസ്യമായി കത്തിച്ച് സറ്റ്ലജ് നദിയിലെറിഞ്ഞുവെന്നാണ് ചരിത്രം. നെഹ്രുവിന് പോയിട്ട്, ലോകത്താരും ആ മൃതദേഹം കണ്ടിട്ടില്ല.

ഇങ്ങനെ ബോധപൂര്‍വം നുണ പറയുന്നത് ഇവരുടെ വിവരമില്ലായ്മയോ വിഡ്ഢിത്തരമോ അല്ല, അവര്‍ സൃഷ്ടിച്ചെടുക്കാനാഗ്രഹിക്കുന്ന അനുയായി വൃന്ദത്തിന് വേണ്ടിയാണ്, അവര്‍ ഭരിക്കാനാഗ്രഹിക്കുന്ന പൗരന്മാരെ കണ്ടീഷന്‍ ചെയ്തെടുക്കുന്നതിന്‍റെ ഭാഗമാണ് ഈ നുണപ്രചാരണം.

അതിനെ ചെറുക്കാന്‍ കുമ്മോജി ഇമോട്ടിക്കോണ്‍ ഇട്ടതുകൊണ്ടോ ശോഭാ സുരേന്ദ്രനെയോ കുമ്മനത്തെയോ ഗോപാലകൃഷ്ണനെയോ ട്രോളിയത് കൊണ്ട് കാര്യമില്ല. തങ്ങളെന്ത് പറഞ്ഞാലും അത് വിശ്വസിക്കുന്ന ഒരു ജനത്തെയാണ് ഇവര്‍ ഭരിക്കാനാഗ്രഹിക്കുന്നത്. അത് വിശ്വസിക്കുന്ന കുറെയധികം മനുഷ്യര്‍ നമുക്കിടയിലിടുണ്ട്.

ട്രോള്‍ അല്ല, ഡിസെമിനേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ തന്നെയാണ് പരിഹാരം. വിവരമില്ലായ്മയും വളച്ചൊടിച്ച ചരിത്രവും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ വിവരമുപയോഗിച്ച് തന്നെ പ്രതിരോധിക്കുക. ഹിന്ദിയറിയാത്ത ശോഭ സുരേന്ദ്രനെയല്ല, ഹിന്ദിയറിഞ്ഞുകൊണ്ട് തന്നെ ഭഗത് സിങ്ങിനെപ്പറ്റി നുണ പറയുന്ന, നെഹ്രുവിനെ ഇരുട്ടില്‍ നിര്‍ത്തുന്ന ആ സംഘത്തെയാകമാനം ഭയക്കണം.
_ എസ് എ അജിംസ്

Share Is Caring
  • 213
    Shares

Leave a Reply

Your email address will not be published. Required fields are marked *