മോദിഭരണത്തിൽ ഇ​ന്ത്യ​ൻ കള്ളപ്പണക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തിൽ 7000 കോ​ടിയുടെ വർധന

മോദിഭരണത്തിൽ ഇ​ന്ത്യ​ൻ കള്ളപ്പണക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തിൽ 7000 കോ​ടിയുടെ വർധന

നോട്ട് നിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും കള്ളപ്പണം കുറച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് കനത്ത തിരിച്ചടി നൽകുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു. മോദിയുടെ ഭരണത്തിൽ 2017ൽ മാത്രം സ്വിസ് ബാങ്കിൽ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടെ നിക്ഷേപത്തിൽ 50 ശതമാനത്തിന്റെ വർധനവ് ഉണ്ടായതായി സ്വിസ് നാഷണൽ ബാങ്കിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇന്ത്യക്കാരായ കള്ളപ്പണക്കാരുടെ നിക്ഷേപത്തിൽ 7,000 കോടി രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

വിദേശ ബാങ്കുകളിൽ ഇന്ത്യക്കാർ നിക്ഷേപിച്ച കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നത്. കള്ളപ്പണക്കാർക്കെതിരെയെന്ന് പ്രഖ്യാപിച്ചാണ് സർക്കാർ നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയത്. എന്നാൽ നരേന്ദ്ര മോദിയുടെയും സർക്കാരിന്റെയും അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കുന്നതാണ് സ്വിസ് നാഷണൽ ബാങ്കിന്റെ റിപ്പോർട്ട്. സ്വിസ് ബാങ്ക് പോലുള്ള വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.

Share Is Caring
  • 148
    Shares

Leave a Reply

Your email address will not be published. Required fields are marked *