ആന്‍റി ബാലാക്ക എന്ന ക്രിസ്ത്യൻ ഭീകരസംഘടന നടത്തുന്ന മുസ്ലീം വംശഹത്യയെ കുറിച്ച്…

Share is caring

ഫ്രാൻസിന്‍റെ സഹായത്തോടെ ‘ ആന്‍റി ബാലാക്ക ‘ എന്ന ക്രിസ്ത്യൻ ഭീകരസംഘടന ആ രാജ്യത്തെ മുസ്ലിംകളെ ഒന്നൊന്നായി കൊന്നൊടുക്കുകയാണ് . ഏകദേശം ഏഴര ലക്ഷത്തോളം മുസ്ലിംകളാണ് ആ രാജ്യത്തുള്ളത്. അതിൽ ആറര ലക്ഷത്തോളം പേർ വംശഹത്യയുടെ ഭീഷണിയിലാണ്. ഓരോ ദിവസവും ഇരുന്നൂറിനടുത്ത് പേർ കൊല്ലപ്പെടുകയാണ്. പട്ടിണി അധികരിച്ചു അധികരിച്ചു കുഞ്ഞുങ്ങളോരോന്നും മരിച്ചുവീഴുന്നു…
അസ്ലഹ് വടകര എഴുതുന്നു…

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ സുഹൃത്താണ് റൂംമേറ്റുകളിൽ ഒരാൾ. ക്ലാസ് കഴിഞ്ഞു റൂമിലെത്തിയപ്പോൾ വല്ലാതെ സങ്കടപ്പെട്ടിരിക്കുകയായിരുന്നു അവൻ. പത്തൊമ്പതുകാരനായ അവന്‍റെ മുഖം വല്ലാതെ ചുവന്നിരിക്കുന്നു. എന്താടാ എന്ന് ചോദിച്ചപ്പോൾ അവന്‍റെ നാട്ടിലാകെ പ്രശ്നമാണ് എന്നായിരുന്നു മറുപടി.

ഫ്രാൻസിന്‍റെ സഹായത്തോടെ ‘ ആന്‍റി ബാലാക്ക ‘ എന്ന ക്രിസ്ത്യൻ ഭീകര സംഘടന ആ രാജ്യത്തെ മുസ്ലിംകളെ ഒന്നൊന്നായി കൊന്നൊടുക്കുകയാണ് . ഏകദേശം ഏഴര ലക്ഷത്തോളം മുസ്ലിംകളാണ് ആ രാജ്യത്തുള്ളത്. അതിൽ ആറര ലക്ഷത്തോളം പേർ വംശഹത്യയുടെ ഭീഷണിയിലാണ്. ഓരോ ദിവസവും ഇരുന്നൂറിനടുത്ത് പേർ കൊല്ലപ്പെടുകയാണ്. പട്ടിണി അധികരിച്ചു അധികരിച്ചു കുഞ്ഞുങ്ങളോരോന്നും മരിച്ചുവീഴുന്നു.

പതിനായിരത്തിനടുത്ത് മുസ്ലിംകൾ കൊല്ലപ്പെട്ടിട്ടും ‘ഞങ്ങൾ അന്വേഷിച്ചു, അവിടെ വംശഹത്യയൊന്നുമില്ല’ എന്ന് രണ്ടായിരത്തി പതിനഞ്ചിൽ റിപ്പോർട്ട് എഴുതിയിരുന്നു യു.എൻ. കണ്ണടക്കാനാവാത്ത വിധം ക്രൂരതകൾ നിരന്തരം ആവർത്തിക്കപ്പെടുമ്പോൾ ഇന്ന് യു.എനിന്‍റെ ജനറൽ സെക്രട്ടറിക്ക് നേരിട്ട് പറയേണ്ടിവന്നു സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ മുസ്ലിംകൾ വംശഹത്യ നേരിടുകയാണെന്ന്.

രണ്ടായിരത്തി പതിനഞ്ചിൽ ഭീകരമായ അവസ്ഥയായിരുന്നു. ഇപ്പോൾ ഒരു മാസത്തോളമായി വീണ്ടും വംശഹത്യ തുടരുകയാണ്. ആയുധം ചൂണ്ടി ‘മരിക്കാൻ തയ്യാറാവു, അല്ലെങ്കിൽ മുസ്ലിം മതം വെടിയു’ എന്നാണു ഭീകരർ അലറുന്നത് . ഇതിങ്ങനെ തുടരുകയായെങ്കിൽ വർഷങ്ങൾക്കുള്ളിൽ ആ രാജ്യത്തെ പത്തുശതമാനത്തോളം വരുന്ന മനുഷ്യർ മുഴുവൻ തങ്ങൾ ഇസ്‌ലാം മതം വിശ്വസിക്കുന്നു എന്ന കാരണത്താൽ മാത്രം മരിച്ചു വീഴും.

തങ്ങളുടെ ഭീകരതയെ ആരും വാർത്തയാക്കില്ല എന്ന ‘ഗുണം ‘ആന്‍റി ബാലാക്ക’ എന്ന ഭീകരസംഘടന അനുഭവിക്കുന്നുണ്ടെന്ന് അൽജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബ്ലാക്ക് മുസ്ലിംകളെ വില്ലന്മാരാക്കാനും വൈറ്റ് ക്രിസ്ത്യൻസിനെ ഹീറോകളാക്കാനും മാധ്യമങ്ങൾ മത്സരിക്കുന്ന കാലം കൂടിയാണല്ലോ.

വല്ലാതെ കുറ്റബോധം വന്നുപോയി. മുമ്പെവിടെയോ വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ പ്രശ്‌നമുണ്ട് എന്ന് അറിഞ്ഞിരുന്നില്ല. കണ്ണു ചുവന്നിരുന്നു. ദുആ ചെയ്യുന്ന അവന്‍റെ മുഖത്തു നോക്കാൻ പോലുമാവാതെ നിസ്സഹായനായിപ്പോയി. അവൻ നിശ്ശബ്ദനായാണ് ദുആ ചെയ്യുന്നതെങ്കിലും അടുത്ത കട്ടിലിരുന്നു ആമീൻ പറയുകയായിരുന്നു ഞാൻ. ഹസ്ബുനല്ലാഹ് എന്നായിരുന്നു ദുആ അവസാനിപ്പിച്ച് അവൻ എന്നോട് പുഞ്ചിരിച്ചു പറഞ്ഞത്.
_ അസ്ലഹ് വടകര

Photo Courtesy_ Toby Woodbridge/Demotix/Corbis, Siegfried Modola/Reuters, Andreea Campeanu/Reuters, Bitlanders, Marcus Bleasdale/Telegraph, Video Courtesy_ Al Jazeera English


Share is caring

Leave a Reply

Your email address will not be published. Required fields are marked *