ഭരണഘടന അല്ലാതെ ഒരു അംബേദ്ക്കര്‍ കൃതിപോലും സംരക്ഷകര്‍ക്ക് ആവശ്യമില്ലേ ?

ദലിതര്‍ കണ്ടെത്തിയത് ഭരണഘടന ശില്‍പ്പിക്ക് പുറത്തുള്ള അംബേദ്ക്കറെയാണ്. ജാതി നിര്‍മ്മൂലനം കയ്യിലിരിക്കുന്ന ബുദ്ധനും ധർമ്മവും, ബുദ്ധനോ കാറല്‍മാക്‌സോ, വിപ്ലവവും പ്രതി വിപ്ലവവും പ്രാചീന ഭാരതത്തില്‍ ഒക്കെ കയ്യലിരിക്കുന്ന… അങ്ങനെ പത്ത് നാല്‍പ്പത് വാല്യം പുസ്തകം കയ്യിലിരിക്കുന്ന അംബേദ്ക്കറെ കണ്ടെത്തിയതിനാലാണ് ദലിതര്‍ കൂടുതല്‍ പോരാട്ടത്തിന്റെ പാതയിലായത്. സാമൂഹ്യ ജനാധിപത്യത്തെക്കുറിച്ച് ബോധ്യമുണ്ടായത്.

അവിടെയാണ് ഭരണഘടന തന്നെ കണ്ടെത്തുന്നത്. ഭരണഘടനാ അവകാശങ്ങളില്‍ നിന്നും മുകളിലേക്ക് ദലിത് ജനത ചിന്തിക്കുന്നത്. പുതിയ അവകാശങ്ങള്‍, ചിന്തകള്‍ ഉയരുന്നതും അങ്ങനെ തന്നെ. ഹിന്ദുത്വയെ മറികടക്കുന്നതിനുള്ള വഴി ശബരിമലയിലൂടെ അല്ലെന്നും അത് വേറെയാണെന്ന ബോധ്യവും ദലിതര്‍ക്കുള്ളത് ആയതിനാലാണ്.

ഇവയില്‍ നിന്നൊക്കെ തടയിടുന്ന പരിപാടികളാവുകയാണ് ഭരണഘടനാ സംരക്ഷണ ഉഡായിപ്പുകള്‍. ഭരണഘടന തിരുത്താന്‍ നില്‍ക്കുന്ന ചിലര്‍ തന്നെ പ്രശ്‌നത്തിലാകുന്ന പ്രത്യേക അവസരങ്ങളിലാണ് ഈ ഭരണഘടനാ സംരക്ഷണം ഉയര്‍ന്നുവരുന്നു എന്നത് തന്നെയാണ് അത് ഉഡായിപ്പാണെന്നുള്ളതിന് തെളിവ്.

അരിക് ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും വളര്‍ച്ചയെ തടഞ്ഞിട്ട സിദ്ധാന്തങ്ങളാണ് ദലിതരുടെ കണക്കെടുക്കാന്‍ ശ്രമിക്കുന്നത് എന്നതും കോമഡിയാണ്. അതിനാലാണ് ഭരണഘടന അല്ലാതെ ഒരു അംബേദ്ക്കര്‍ കൃതിപോലും സംരക്ഷകര്‍ക്ക് ആവശ്യമില്ലാതാകുന്നത്. ഒരു പരിധിവരെയുള്ള ചിന്തകളേ അവകാശങ്ങളേ പാടുള്ളൂ എന്നാണല്ലോ ഇപ്പോള്‍ കൂടിയിരിക്കുന്നവരുടെ അടിസ്ഥാനം തന്നെ.

_ പ്രശാന്ത് കോളിയൂർ

Related Articles, Click Here Constitution Of India

Leave a Reply