ഫാഷിസ്റ്റുകളെ മരണംകൊണ്ടു കീഴടക്കിയ ഒരുവരി കവിത ‘ഐ ലവ് മുസ്‌ലിംസ്’

‘ഞാൻ മുസ്‌ലിങ്ങളെ സ്നേഹിക്കുന്നു’ എന്നു പറഞ്ഞതിന്റെ പേരിൽ ഈ രാജ്യത്ത്‌ ജീവിക്കാൻ അവകാശം നഷ്ടപ്പെട്ട പെൺകുട്ടി മനസ്സിനെ വല്ലാതെ കീറിമുറിക്കുന്നു…

സുഹൃത്ത്‌ സന്തോഷുമായുള്ള വാട്‌സ്‌ആപ്പ്‌ സംസാരത്തിനിടെയാണു ധന്യശ്രീ എന്ന 20 വയസ്സുള്ള ബിരുദ വിദ്യാർത്ഥിനി ഒരു ചോദ്യത്തിനു മറുപടിയെന്നോണം പറഞ്ഞത്‌:

‘എനിക്ക്‌ മുസ്‌ലിങ്ങളെ ഇഷ്ടമാണ് !’ അതായിരുന്നു മെസേജ്‌. കഴിഞ്ഞ വെള്ളിയാഴ്ച ബംഗളൂരുവിലാണു സംഭവം.

ധന്യശ്രീയുടെ മറുപടി സന്തോഷിനെ നന്നായി അലോസരപ്പെടുത്തി. അയാൾ വളരെ വൈകാരികമായാണു പ്രതികരിച്ചത്. ‘മേലാൽ മുസ്‌ലിംകളോട്‌ സിമ്പതി കാണിക്കുന്ന പെരുമാറ്റം നിന്റെ അടുത്ത്‌ നിന്നുണ്ടാകരുത്‌’ എന്ന് താക്കീത്‌ ചെയ്തു.

എന്നിട്ട്‌ മെസേജ്‌ സ്ക്രീൻഷോട്ട്‌ ആക്കി സ്ഥലത്തെ ബജ്‌റംഗ്‌ദൾ,
വിഎച്ച്‌പി സംഘടനകളിലുള്ളവർക്കും സുഹൃത്തുക്കൾക്കും‌ അയച്ചുകൊടുത്തു.
പെൺകുട്ടിയുടെ മെസേജ്‌ നാട്ടിൽ എല്ലായിടത്തും പരന്നു.

അതുകണ്ട്‌ സ്ഥലത്തെ ബിജെപി യുവമോർച്ച നേതാവ്‌ അനിൽരാജ്‌ പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് അമ്മയോടു മുസ്‌ലിങ്ങളുമായുള്ള അയൽപക്ക ബന്ധങ്ങളും സൗഹൃദങ്ങളും ഒഴിവാക്കണമെന്ന് ഭീഷണിപ്പെടുത്തി. ഇല്ലെങ്കിൽ മകൾ അനുഭവിക്കുമെന്ന് പറഞ്ഞു.
അത്‌ കുടുംബത്തിൽ വലിയ ആഘാതമേൽപ്പിച്ചു.

ഭീഷണിയും ഒറ്റപ്പെടുത്തലും സഹിക്കാതെ പിറ്റേന്ന് അവൾ വീട്ടിനുള്ളിൽ ജീവനൊടുക്കി !
‘എന്റെ ജീവിതവും വിദ്യാഭ്യാസവും നിങ്ങൾ നശിപ്പിച്ചു’ എന്നൊരു കുറിപ്പ്‌ അവൾ മരിക്കും മുൻപ്‌ എഴുതി വച്ചിരുന്നു !

‘ഞാൻ മുസ്‌ലിങ്ങളെ സ്നേഹിക്കുന്നു’ എന്നു പറഞ്ഞതിന്റെ പേരിൽ ഈ രാജ്യത്ത്‌ ജീവിക്കാൻ അവകാശം നഷ്ടപ്പെട്ട പെൺകുട്ടി മനസ്സിനെ വല്ലാതെ കീറിമുറിക്കുന്നു.

രാജ്യത്തെ ഭൂരിപക്ഷ സഹിഷ്ണുതയെക്കുറിച്ചും മതസൗഹാർദ്ദത്തെക്കുറിച്ചും ഒന്നും ദയവുചെയ്ത്‌ ഇനി പറയാതിരിക്കുക, അത്‌ ഞങ്ങൾക്ക്‌ ക്രൂരമായൊരു ഫലിതമായാണു ഇപ്പോൾ തോന്നുന്നത്‌ !

Share Widely
  • 15
    Shares

Leave a Reply

Your email address will not be published. Required fields are marked *