ഹാദിയ സുപ്രീംകോടതിയിലേക്ക് പുറപ്പെട്ടു

Share is caring

ഡോക്ടര്‍ ഹാദിയ സുപ്രീംകോടതിയില്‍ ഹാജരാകുന്നതിനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. കനത്ത പോലീസ് ബന്തവസിലാണ് വൈക്കത്തെ വീട്ടില്‍ നിന്നും ഹാദിയ നെടുമ്പാശേരിയിലേക്ക് പോയത്. വൈകുന്നേരം നെടുമ്പാശേരിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന ഹാദിയക്കൊപ്പം മാതാപിതാക്കളും സുരക്ഷക്കായി കടുത്തുരുത്തി സിഐയും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും കൂടെ പോകുന്നുണ്ട്. വീട്ടുതടങ്കലില്‍ ആയിരുന്ന ഹാദിയ മാസങ്ങള്‍ക്ക് ശേഷമാണ് പുറത്തിറങ്ങുന്നത്. നവംബര്‍ 27നാണ് ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.


Share is caring

Leave a Reply

Your email address will not be published. Required fields are marked *