ലാത്തിചാര്‍ജും ഭീകരതയുമില്ലാതെ ഭൂരഹിത കര്‍ഷകരോട് നീതിപുലര്‍ത്താന്‍ കേരളാ സര്‍ക്കാരിന് കഴിയുമോ?

ലാത്തിചാര്‍ജും ഭീകരതയുമില്ലാതെ ഭൂരഹിത കര്‍ഷകരോട് നീതിപുലര്‍ത്താന്‍ കേരളാ സര്‍ക്കാരിന് കഴിയുമോ?

വിവിധ തരം പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനുവേണ്ടി ലാത്തി ചാര്‍ജും ഭീകരതയുമെല്ലാം ആവശ്യം പോലെ അഴിച്ചുവിടുന്നുണ്ട്…

മഹാരാഷ്ട്രയിലെ കര്‍ഷക സമരം സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് അവസാനിപ്പിച്ചു. ആവശ്യങ്ങളില്‍ ഭൂരിപക്ഷവും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അംഗീകരിച്ചെന്ന് സമരസമിതി നേതൃത്വം പറഞ്ഞതായി ചാനലുകളില്‍ കാണുന്നു. സമരം കൂടുതല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംഘാടകര്‍ക്കാവട്ടെ.

ഇപ്പോള്‍, ഇന്ത്യയില്‍ ഇടതുപക്ഷം അധികാരത്തിലുള്ള ഒരേയൊരു സംസ്ഥാനമാണ് കേരളം. ഇവിടെയാവട്ടെ ഭൂരിഹത കര്‍ഷകര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ഭൂമി നല്‍കുന്നതിന് പകരം അവരുടെ കൈവശമുള്ള ഭൂമി കൂടി പിടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

അതായത്, വിവിധ തരം പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്. അതിനുവേണ്ടി ലാത്തി ചാര്‍ജും ഭീകരതയുമെല്ലാം ആവശ്യം പോലെ അഴിച്ചുവിടുന്നുണ്ട്. ഇതെല്ലാം മാറ്റി വിപ്ലവകരമായ ഭൂപരിഷ്‌കരണത്തിന്‍റെ അനിവാര്യതയിലേക്ക് ഈ സര്‍ക്കാരിനെ നയിക്കാന്‍ മഹാരാഷ്ട്രയില്‍ സമരം ചെയ്തവരെ പിന്തുണച്ചവര്‍ക്കാകട്ടെ.
_ അനീബ് പി എ

Share Is Caring

Leave a Reply

Your email address will not be published. Required fields are marked *