വീട്ടില്‍ കൃഷിചെയ്ത പുതിനകൊണ്ട് വൈനുണ്ടാക്കാം

പുതിന കൃഷിചെയ്ത് ഉണ്ടാക്കണം. കടയില്‍ നിന്ന് വാങ്ങുന്നത് എത്ര ദിവസം കഴിഞ്ഞാലും വാടില്ല. നമ്മുടെ വീട്ടില്‍ നിന്ന് അരിഞ്ഞു എടുക്കുന്ന പുതിന ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ വാടിതുടങ്ങും. വെള്ളത്തില്‍ മുക്കി എടുക്കരുത്, പെട്ടെന്ന് ചീയും. കടഭാഗം വെള്ളത്തില്‍ മുട്ടിച്ചു വയ്ക്കാം.

ഒരു കപ്പ് പുതിന ഇലയും തണ്ടും ചെറുതായി അരിഞ്ഞു വക്കുക. വെള്ളം തിളപ്പിച്ച്‌ ആറാന്‍ വക്കുക. പുതിന മൂടുംവിധം വെള്ളം ഒഴിക്കുക. ഒന്നര കപ്പ് പഞ്ചസാര, അര ടീസ്പൂണ്‍ ഈസ്റ്റ്‌, കരയാമ്പൂ-കറുകപ്പട്ട (അരണാമരത്തിന്‍റെ തൊലി ഉണക്കിയത് അല്ല)ഏലക്കായ പൊടിച്ചതോ ചതച്ചതോ, ഗോതമ്പ് പൊടി രണ്ടു സ്പൂണ്‍, ഇത്രയും ചേര്‍ത്ത് ഭരണിയില്‍ അല്ലെങ്കില്‍ കുപ്പിയില്‍ അടച്ചുവയ്ക്കുക.

നന്നായി ഇളക്കുക, കുപ്പിയായാല്‍ കുലുക്കിയാല്‍ മതി. ഒരാഴ്ച എന്നും ഇളക്കുക, തുറക്കാതെ. എട്ടാമത്തെ ദിവസം തുറന്നു ഞരടിപ്പിഴിഞ്ഞു അരിച്ചെടുത്ത് അഞ്ചു ദിവസം അനക്കാതെ സൂക്ഷിച്ചു വക്കുക. വീണ്ടും അരിച്ചെടുത്ത് എനിക്കുള്ളത് കൊറിയര്‍ ആയി അയച്ചു തരിക. കിട്ടിയാല്‍ നന്ദി തിരിച്ചയച്ചുതരാം 🙂

Share Widely
  • 20
    Shares

Leave a Reply

Your email address will not be published. Required fields are marked *