കലാകാരന്മാർ പാർട്ടിവിധേയത്വം കാത്തുസൂക്ഷിക്കുന്ന കാലത്ത് സലിംകുമാറിന്റെ ധീരമായ നിലപാട്‌ ഒരു പ്രതീക്ഷയാണ്

ഹിന്ദുത്വ പൊതുബോധത്തിന്റെ താൽപര്യം സംരക്ഷിക്കുകയോ ഇടത്‌ മതേതര ബൗദ്ധികതയുടെ ഭാരം പേറുകയോ ചെയ്യേണ്ടതില്ലാത്ത കലാകാരന്മാർ അപൂർവ്വമാണു മലയാള സിനിമയിൽ, സലിംകുമാർ ആ കാര്യത്തിൽ അനുഗ്രഹീതനാണ്. അതുകൊണ്ട്‌ മാത്രമാണ് വേഷത്തിന്റെ പേരിൽ ഹിന്ദുത്വ മാധ്യമങ്ങൾ നടത്തിയ അപരവൽക്കരണത്തിനെതിരെ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച്‌ പ്രതിഷേധിക്കാനും നുണപ്രചാരണത്തിനെതിരെ കൂസലില്ലാതെ സംസാരിക്കാനും അദ്ദേഹത്തിന് സാധ്യമാവുന്നത്‌.

കലാകാരന്മാർ രാഷ്ട്രീയ പ്രബുദ്ധതക്ക്‌ പകരം രാഷ്ട്രീയ പാർട്ടി വിധേയത്വം കാത്ത്‌ സൂക്ഷിക്കുന്ന കാലഘട്ടത്തിൽ സലിംകുമാറിന്റെ ധീരമായ നിലപാട്‌ ഒരു പ്രതീക്ഷയാണ്. ഇതിനോടകം അദ്ദേഹത്തെ രാജ്യദ്രോഹികളുടെ ചാരനും വലതുപക്ഷ അവസരവാദിയും മതജീവികളുടെ കൂട്ടുകാരനുമൊക്കെ ആക്കിയുള്ള നരേറ്റിവുകൾ ഇറങ്ങിയിട്ടുണ്ടാവും. സലിംകുമാർ എന്ന രാഷ്ട്രീയപ്രബുദ്ധതയുള്ള കലാകാരന് എന്റെ ഹൃദയത്തിൽ നിന്നും സലാം.
_ ഷമീർ കെ മുണ്ടോത്ത്‌
#FbToday

Leave a Reply