രാജ്യദ്രോഹകുറ്റം ചുമത്തി വിദ്യാർത്ഥികളെ ജയിലിലടച്ച നടപടിക്കെതിരെ ആക്റ്റിവിസ്റ്റുകളുടെ സംയുക്ത പ്രസ്താവന

കശ്മീർ പ്രശ്നം ഉന്നയിച്ചു പോസ്റ്റർ പതിച്ച മലപ്പുറം ​ഗവ. കോളേജിലെ ‘റാഡിക്കൽ സ്റ്റുഡന്റ്സ് ഫോറം’ പ്രവർത്തകരായ റിൻഷാദ്, ഫാരിസ് എന്നീ വിദ്യാർത്ഥികളെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിനിമ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ സംയുക്ത പ്രസ്താവന…

കശ്മീർ പ്രശ്നം പറയുന്ന പോസ്റ്റര്‍ പതിച്ച മലപ്പുറം ഗവണ്മെന്‍റ് കൊളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹ കേസ് എടുത്ത നടപടി പ്രതിഷേധാർഹമാണ്. വ്യാഴാഴ്ച രാവിലെയാണ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്. ‘പൾവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കുക’ എന്ന പോസ്റ്ററിന്‍റെ പേരിലാണ് വിദ്യാർത്ഥികള്‍ക്ക് മേൽ 124 (എ) ചുമത്തി കേസെടുത്തത് എന്നാണ് പൊലീസ് അറിയിച്ചത്. ക്യാംപസില്‍ പതിച്ച  പോസ്റ്ററുകള്‍  ‘രാജ്യദ്രോഹപരമാണെന്ന്’ കാണിച്ച് കൊളേജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് നടപടിയെന്നാണ് പൊലീസ് ഭാഷ്യം.

രണ്ട് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷന്‍ കസ്റ്റഡിയിലാണ്. രണ്ടാം വർഷ ബി.കോം വിദ്യാർഥി പന്തല്ലൂർ സ്വദേശി റിൻഷാദ്, ഒന്നാം വർഷ ഇസ്ലാമിക് സ്റ്റഡീസ് വിദ്യാർഥി പാണക്കാട് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

‘റാഡിക്കൽ സ്റ്റുഡന്‍റ്സ് ഫോറം’ എന്ന വിദ്യാർത്ഥി കൂട്ടായ്മയുടെ പോസ്റ്ററിന്‍റെ പേരിലാണ് കോളേജ് പ്രിന്‍സിപ്പലിന്‍റെ നടപടി. പൾവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരി വിദ്യാർഥികളും വ്യാപാരികളും വ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് പ്രതിഷേധമറിയിച്ചുകണ്ടു റാഡിക്കൽ സ്റ്റുഡന്‍റ്സ് ഫോറം പോസ്റ്റർ പതിച്ചതെന്നാണ് വിവരം.

ഉടനടി ഹിംസാത്മക ഫലങ്ങൾ ഉളവാക്കാത്ത കേവലമായ മുദ്രാവാക്യങ്ങളുടെയും പോസ്റ്ററുകളുടെയും പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തരുതെന്ന് മുൻപ് സമാനമായ പല കേസുകളിലെയും വിധികളിൽ സുപ്രീം കോടതി പ്രസ്താവിക്കുകയുണ്ടായിട്ടുണ്ട്.

ഇന്ത്യയിലുടനീളം ഭരണകൂടത്തിനെതിരായ അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ പല സർവകലാശാലകളിലെ വിദ്യാർത്ഥികളെ പ്രത്യേകിച്ചും വ്യക്തികളെ പൊതുവായും രാജ്യദ്രോഹ കുറ്റം ചുമത്തുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ബ്രിട്ടൻ അടക്കമുള്ള പല രാജ്യങ്ങളിലും രാജ്യദ്രോഹ നിയമങ്ങൾ എടുത്ത് കളഞ്ഞിട്ടുണ്ട് എന്നതിനാൽ നിലവിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള സെക്ഷൻ 124 (എ) എന്ന വകുപ്പ് എടുത്തു കളയുന്നത് സംബന്ധിച്ചും ആലോചനകൾ ഉണ്ടാകണമെന്നും ഞങ്ങൾ കരുതുന്നു.

വ്യക്തികളുടെയും വിദ്യാർഥികളുടെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും രാഷ്ട്രീയ പ്രവർത്തനത്തെയും രാജ്യദ്രോഹമെന്നു മുദ്ര കുത്തുന്നത് കലാലയ രാഷ്ട്രീയത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെ തന്നെയും അന്തസത്തയെ പിറകോട്ടടുപ്പിക്കുമെന്ന് ഞങ്ങൾ കരുതുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യവും ഹനിക്കുന്ന ഈ നടപടിയിൽ നിന്ന് കോളേജ് അധികൃതരും ഭരണകൂടവും പിൻവാങ്ങണമെന്ന് ഈ പ്രസ്താവന ആവശ്യപ്പെടുന്നു. വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാനുള്ള പ്രക്ഷോഭത്തിൽ എല്ലാവരും പങ്കുചേരണമെന്നും ഞങ്ങൾ അഭ്യർഥിക്കുന്നു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ
വി പ്രഭാകരൻ ( ആക്റ്റിവിസ്റ്റ് )
എ വാസു ( ആക്റ്റിവിസ്റ്റ് )
ഡോ. ഷീബ കെ. എം ( കാലടി സംസ്ക്യത സർവകലാശാല)
കെ കെ ബാബുരാജ് ( ആക്റ്റിവിസ്റ്റ് )
ഡോ. ടി ടി ശ്രീകുമാർ ( ഇ എഫ് എൽ യു , ഹൈദരാബാദ്)
ഡോ. ജെനി റൊവീന (ഡൽഹി യൂ: സിറ്റി )
ഡോ. എം എച് ഇല്യാസ് ( എം ജി യൂ: സിറ്റി , കോട്ടയം)
എ എസ് അജിത് കുമാർ ( ആക്റ്റിവിസ്റ്റ് )
സകരിയ ( ഫിലിം ഡയറക്റ്റർ)
ഡോ. കാർമൽ ക്രിസ്റ്റി കെ ജെ ( യൂ: സിറ്റി ഓഫ് ലെയ്ഡൻ , നെതർലാൻഡ്സ് )
അഡ്വ. എസ്.ഷാനവാസ് ( ആക്റ്റിവിസ്റ്റ് )
അഡ്വ.എംകെ ഹരികുമാർ ( ആക്റ്റിവിസ്റ്റ് )
വിജയൻ എം ജെ ( പാക്കിസ്ഥാൻ ഇന്ത്യ പീപ്പിൾസ് ഫോറം ഫോർ പീസ് & ഡമോക്രസി, ന്യൂ ഡൽഹി)
അനിൽ തറയത്ത് വർഗീസ് ( ഡൽഹി ഫോറം, ന്യൂ ഡൽഹി)
അഡ്വ. തുഷാർ നിർമ്മൽ സാരഥി (ആക്റ്റിവിസ്റ്റ് )
കുര്യാക്കോസ് മാത്യു ( ഐ ഐ ടി മുംബൈ)
ഗാർഗി ഹരിതകം ( ക്വയർ ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് )
ഡോ. മൈത്രി പ്രസാദ് ( ഇൻസ്റ്റിറ്റ്യൂറ്റ് ഫോർ ഹ്യൂമൻ ഡെവലപ്മെന്റ് , ഡെൽഹി
ഡോ. വർഷ ബഷീർ ( യൂനി വേഴ്സിറ്റി ഓഫ് ബെർക്ക് ലി, യു. എസ് എ)
ഡോ. ഫിലോസ് കോശി ( ഐ ഐ ടി ചെന്നൈ)
രൂപേഷ് കുമാർ ( ഡോക്യുമെന്റെറി സംവിധായകൻ)
ഷിബി പീറ്റർ ( സി എസ് എസ് സി , കോട്ടയം)
മൃദുല ഭവാനി ( ജേണലിസ്റ്റ് . )
റെനി ഐലിൻ ( എൻ സി എച് ആർ ഒ )
അനൂപ് വി.ആർ ( ആക്റ്റിവിസ്റ്റ് )
അഡ്വ. ശാരിക പള്ളത്ത് ( ആക്റ്റിവിസ്റ്റ് )
അഡ്വ. അബ്ദുൽ കബീർ ( ആക്റ്റിവിസ്റ്റ് )
അഗസ്റ്റ് സെബാസ്റ്റ്യൻ (ജേണലിസ്റ്റ്)
ശ്രുതീഷ് കണ്ണാടി ( അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ, പോണ്ടിച്ചേരി യൂ: സിറ്റി)
വിനിൽ പോൾ ( ജെ എൻ യു, ഡൽഹി )
പ്രശാന്ത് കോളിയൂർ ( ആക്റ്റിവിസ്റ്റ് )
എ എം നദ് വി ( മൈനോറിറ്റി റൈറ്റ്സ് വാച്ച്)
അബ്ദുൽ കരീം യു. കെ ( ആക്റ്റിവിസ്റ്റ് )
മുഹമ്മദ് ഫർഹാദ് ( ആക്റ്റിവിസ്റ്റ് )
കമൽ സി നജ്മൽ ( ആക്റ്റിവിസ്റ്റ് )
സിമി കോറോട്ട് ( അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ, യൂ: സിറ്റി ഓഫ് ഹൈദരാബാദ്)
സ്നേഹ എയ്ഞ്ചൽ ( ആക്റ്റിവിസ്റ്റ് )
ലദീദ സഖലൂൻ ( ആക്റ്റിവിസ്റ്റ് )
അസ്മ നസ്റിൻ ( ആക്റ്റിവിസ്റ്റ് )
പ്രസന്നൻ ( ആക്റ്റിവിസ്റ്റ് )
അനു കെ ആൻറണി ( ഐ. ഐ. റ്റി. മുംബൈ )
സ്വാലിഹ് കോട്ടപ്പള്ളി ( എസ് ഐ ഒ കേരള)
ശ്രീകാന്ത് ( പൊലീസ് അതിക്രമങ്ങൾക്കെതിരെയുള്ള വിദ്യാർത്ഥി യുവജന കൂട്ടായ്മ)
നിഷ ടി ( ജെ എൻ യു , ന്യൂ ഡൽഹി )
നാസർ മാലിക് ( മ്യുസിഷൻ & ആക്റ്റിവിസ്റ്റ് )
ഡോ. റെജി ദേവ് ( ആക്റ്റിവിസ്റ്റ് )
ശ്രീരാഗ് പൊയ്ക്കാടൻ ( അംബേദ്കർ സ്റ്റുഡൻസ് അസോസിയേഷൻ, യൂ: സിറ്റി ഓഫ് ഹൈദരാബാദ്)
നോയൽ മറിയം ജോർജ് ( ജെ എൻ യു, ഡൽഹി)
വസീം ആർ എസ് ( ജെ എൻ യു , സൽഹി)
അഡ്വ. ഹാഷിർ കെ ( ഡോക്യുമെൻററി ഡയറക്റ്റർ)
ഉമ്മുൽ ഫായിസ ( ജെ എൻ യു , ഡൽഹി)
അഡ്വ. അമീൻ ഹസൻ ( ആക്റ്റിവിസ്റ്റ് )
അഡ്വ. അഹമദ് ഫായിസ് ( ആക്റ്റിവിസ്റ്റ് )
ജാസ്മിൻ പി കെ ( ആക്റ്റിവിസ്റ്റ് )
ഡോ. സുഫിയാൻ അബ്ദുസ്സത്താർ( ഇ എഫ് എൽ യു ,ഹൈദരാബാദ്)
റോസ ഫെലിഷ്യ ( ദലിത് ബ്ലാക്ക് ട്രാൻസ് ആക്റ്റിവിസ്റ്റ്, ബാംഗ്ലൂർ )
ഷൈമ പച്ച ( ആക്റ്റിവിസ്റ്റ്
ഡോ. കെ. അഷ്റഫ് ( യൂ: സിറ്റി ഓഫ് ജോഹനസ്ബർഗ് , ദക്ഷിണാഫ്രിക്ക )
കമാൽ വേങ്ങര ( ആക്റ്റിവിസ്റ്റ് )
പി കെ സാദിഖ് ( ഇ എഫ് എൽ യു , ഹൈദരാബാദ്)
ശബരി ( ആക്റ്റിവിസ്റ്റ് )
താഹിർ ജമാൽ ( യൂ: സിറ്റി ഓഫ് ഹൈദരാബാദ്)
ശബീബ് മമ്പാട് ( ജാമിയ മിലിയ ഇസ്ലാമിയ, ഡൽഹി)
അഖു ചിങാങ്ബം ( ഇംഫാൽ ടാക്കീസ്)
പ്രശാന്ത് സുബ്രഹ്മണ്യന്‍ ( ഏഷ്യൻ സ്പീക്സ് )
ബി എസ് ബാബുരാജ് (ജേണലിസ്റ്റ്)
പി എ കുട്ടപ്പന്‍ ( ആക്റ്റിവിസ്റ്റ്)
അംബിക ( ജേണലിസ്റ്റ് )
ഡോ. സുദീപ് കെ. എസ് ( എൻ ഐ റ്റി കാലിക്കറ്റ് )
ഡോ. നാരായണൻ ശങ്കരൻ ( ആക്റ്റിവിസ്റ്റ് )
ഡോ. ഒ കെ സന്തോഷ് ( മദ്രാസ് യൂ: സിറ്റി )
ചന്ദ്രമോഹൻ ( ദലിത് കവി)
അനിൽകുമാർ ടി എസ് ( ആക്റ്റിവിസ്റ്റ് )
ഫസറുദ്ദീൻ (ജേണലിസ്റ്റ്)
സിപി നഹാസ് (പുരോഗമന യുവജന പ്രസ്ഥാനം)
അരുൺ അശോകൻ ( ആക്റ്റിവിസ്റ്റ് )
റഈസ് ഹിദായ ( ആക്റ്റിവിസ്റ്റ് )
റെനോ പാണങ്ങാട്ട് (ജേണലിസ്റ്റ്)
ജി ഉഷാകുമാരി (എഴുത്തുകാരി)
അബ്ദുൽ ജബ്ബാർ (ആക്ടിവിസ്റ്റ്)
അഫ്താബ് ഇല്ലത്ത് (ആക്ടിവിസ്റ്റ്)
നിഖില ഹെന്റി (എഴുത്തുകാരി, ജേണലിസ്റ്റ്)

Leave a Reply