കേരളത്തിലെ സമരക്കാരെ അഭിമുഖീകരിക്കാന്‍ മാത്രമുള്ള ചങ്കൊന്നും ഇരട്ടചങ്കനില്ലേ ?

സ്വന്തം നാട്ടില്‍ ആയിരുന്നിട്ടും ആറ് മാസം പിന്നിട്ട സമരത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്നും പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല…

എന്തുകൊണ്ടാണ് മഹാരാഷ്ട്രയിലെ വയലുകളെ സ്നേഹിച്ച പാര്‍ട്ടിക്ക് സ്വന്തം പാര്‍ട്ടി ഗ്രാമത്തിലെ വയലുകളെ ഇഷ്ടമല്ലാത്തത് ? അവ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് തോന്നാത്തത് എന്തുകൊണ്ടാവും ? അത് സംരക്ഷിക്കാന്‍ നോക്കുന്നവര്‍ വികസന വിരോധികളും കുലം കുത്തികളും ആവുന്നത് എന്തുകൊണ്ടാണ് ? ഇനി ഇതൊക്കെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ബാധകമാവുന്ന ഒന്നാണോ ?

സമരത്തിൽ ഏഴ് ദിവസം നിരാഹാരം കിടന്ന നമ്പ്രാടത്ത് ജാനകി ബൈപ്പാസ് വിരുദ്ധ സമരത്തിൽ ഇപ്പോഴും സജീവമാണ്. ഇന്ന് രാവിലെ വയലിൽ നെല്ല് കൊയ്യുന്നതിനിടെയാണ് സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ കെ പി പ്രകാശൻ ജാനകിക്ക് എതിരെ വധഭീഷണി മുഴക്കിയത്. കുടുംബത്തോടെ കത്തിക്കും എന്നാണ് നമ്പ്രാടത്ത് ജാനകിയെ ഭീഷണിപ്പെടുത്തിയത് വധഭീഷണിയെ തുടർന്ന് ജാനകി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.

ബൈപ്പാസിനായി നെൽവയൽ ഏറ്റെടുക്കുന്നതിന് എതിരെ സമരം നടത്തിയതിനോടുള്ള എതിർപ്പാണ് സി.പി.എം പ്രവർത്തകർ നമ്പ്രാടത്ത് ജാനകിയോട് പ്രകടിപ്പിച്ചത്.

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഉണ്ട്, സ്വന്തം നാട്ടില്‍ ആയിരുന്നിട്ടും ആറ് മാസം പിന്നിട്ട സമരത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത്‌ നിന്നും പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല.

മഹാരാഷ്ട്രയിലെ കൃഷിക്കാര്‍ക്കുവേണ്ടി ഇവിടിരുന്നു ശബ്ദിച്ച നാക്ക് അന്നും ഇന്നും നിശബ്ദമാണ്. അല്ലേലും സ്വന്തം നാട്ടിലെ സമരക്കാരെ അഭിമുഖീകരിക്കാന്‍ മാത്രമുള്ള ചങ്കൊന്നും ഇരട്ടചങ്കനില്ല എന്നതു ഒരുപാട് തവണ നമ്മള്‍ കണ്ടതല്ലേ.
_ ചിൻസി ചന്ദ്ര

Share Widely

Leave a Reply

Your email address will not be published. Required fields are marked *