മഹാരാഷ്ട്രയൊക്കെയെന്ത്… !

മഹാരാഷ്ട്രയൊക്കെയെന്ത്… !

ഇവിടുത്തെ ഇരുപത്തി ആറായിരത്തിലധികം കോളനികളിൽ താമസിക്കുന്ന മൂന്നു സെന്റുകാരായ ആദിവാസികളും ദളിതരും കേരളത്തിൽ റാലി നടത്തണം. സിപിഎമ്മുകാർ പൊളിച്ചടുക്കിയേനെ.
കേരളം മുഴുക്കനെ ചെങ്കടലായേനെ.
ഷംസീറൊക്കെ നെഞ്ച് വിരിച്ചു പൊരുതിയേനെ.
റിയാസൊക്കെ ഭൂമി വിതരണം വിശകലനം ചെയ്തു മരിച്ചേനെ.
പിണറായി ആദിവാസികൾക്ക് ഭൂമി എഴുതി തള്ളിയേനെ.
അച്ചു മാമൻ പഴേ എസ്റ്റേറ്റ് ബോർഡ് പിഴുതത് സ്വപ്നം കണ്ടു ചിരിച്ചേനെ.
തോമസ്‌ ഐസക്ക് ഓരോ അഞ്ചേക്കറിന് മുന്നിലും സൗജന്യ ചായക്കട തുടങ്ങിയേനെ.
എ കെ ബാലൻ സുരാജ് സ്റ്റൈലിൽ “ഹാപ്പി അല്ലെ ബോയ്സ്” എന്നടിച്ചേനെ.
അഞ്ചേക്കർ
അഞ്ചേക്കറേ…
അവസാനം,
മലയാളികളുടെ എഫ്ബി പേജ് സുക്കറണ്ണൻ മുഴുവനായും ചോപ്പാക്കിയേനെ.
മഹാരാഷ്ട്രയൊക്കെയെന്ത്… !
_ രൂപേഷ് കുമാര്‍

Share Is Caring
  • 74
    Shares

Leave a Reply

Your email address will not be published. Required fields are marked *