ആര്‍ക്ക് നീതി കിട്ടിയ കാര്യമാണ് അക്‌ബര്‍ പറയുന്നത് ?

ആര്‍ക്ക് നീതി കിട്ടിയ കാര്യമാണ് അക്‌ബര്‍ പറയുന്നത് ?

മുസ്ലിം സ്വത്വം ആയി എന്നതിന്‍റെ പേരിൽ വേട്ടയാടപ്പെടുന്ന സക്കറിയ, ശറഫുദ്ധീൻ, തസ്‌ളീം തുടങ്ങിയവരുടെ കാര്യമോ ?

ഇന്ത്യയെ പോലെ നീതിയിലും ന്യായത്തിലും സുരക്ഷിത്വം ലഭിക്കുന്ന ജന്മനാട്ടിൽ നിന്ന് തനിക്ക് ഭീരുവായി പുറത്തേക്ക് പോവണ്ട കാര്യമില്ലെന്ന് എം എം അക്‌ബർ. ആർക്ക് നീതി കിട്ടിയ കാര്യമാണ് വഹാബി അക്‌ബർ പറയുന്നത് ?

ഇരുപത് വർഷങ്ങൾക്കുശേഷം മുസ്ലിമായി എന്നതിന്‍റെ പേരിൽ മാത്രം വേട്ടയാടപ്പെട്ട് ഞാൻ ഇനി എന്തിന് ജീവിക്കണം എന്ന് ചോദിച്ച ഇരയുടെ കാര്യമോ ? രണ്ട് പതിറ്റാണ്ടായി ഒന്നര കാലിൽ കണ്ണുകൾ പോലും കാണാതെ മരിച്ചതിന് തുല്യം ജീവിക്കുന്ന മഅദനിയുടെ കാര്യമോ ?

ഒരു സംഘടനയുടെ ഭാഗമോ രാഷ്ട്രീയമോ ഇല്ലാതെ മുസ്ലിം സ്വത്വം ആയി എന്നതിന്‍റെ പേരിൽ വേട്ടയാടപ്പെടുന്ന സക്കറിയ, ശറഫുദ്ധീൻ, തസ്‌ളീം തുടങ്ങിയരുടെ കാര്യമോ ?

വരേണ്യവർഗ്ഗ രാഷ്ട്രീയത്തിന്‍റെ പ്രിവിലേജ് കിട്ടി മോചിതൻ ആയപ്പോൾ അക്‌ബറിന് പിന്നെ ഇന്ത്യയിൽ നടക്കുന്ന ഒന്നും ഓർമ്മയില്ല , ഇവിടെത്തെ നീതിന്യായ വ്യവസ്ഥ വരെ സുരക്ഷിതത്വം ആണത്രെ, ത്ഫൂ…

അക്‌ബർ ഇസ്ലാം പ്രബോധനം ചെയ്യും മുൻപ് ആദ്യം മനുഷ്യരുടെ പീഡനങ്ങൾ മനസ്സിലാക്കണം.

ഇനി കുരുപൊട്ടിച്ചു ഒരു ദീനി സ്നേഹികളും ഇതിന് താഴെ വരണ്ടാ സ്വത്വപരമായി മുസ്ലിമായി എന്നത് കൊണ്ട് വേട്ടയാടുന്ന ഒരു പൃവിലേജും ഇല്ലാത്ത മനുഷ്യർക്ക് ഒപ്പമാണ് ഞാൻ. അവിടെ കിത്താബും ഹദീസുംകൊണ്ട് ഒരുത്തനും എന്നെ വഹാബി ദീൻ പഠിപ്പിക്കാൻ വരണ്ട.
_ നാസര്‍ മാലിക്

Share Is Caring

Leave a Reply

Your email address will not be published. Required fields are marked *