പട്ടിക്ക് കുളമ്പ് വരച്ചതോടെ പഠിച്ച പാഠം

ഉമ്മാടി കുട്ടീന്‍റെ വീട്ടിലും ഇങ്കോട്ടീന്‍റെ വീട്ടിലും പട്ടിയുണ്ട്. അവരാണാദ്യം കണ്ടുപിടിച്ചത് ടീച്ചറേ ടീച്ചറേ നായിക്ക് കൊളമ്പ്. തുന്നല്‍ ടീച്ചറെ വച്ച് ക്രാഫ്ട് പിരീഡ് പതപ്പിച്ച് പോകുന്ന കാലത്ത്, നാലാം ക്ലാസിലെ ബാക്ക് ബഞ്ചില്‍ ഒരു ചിത്രകാരനുണ്ടെന്നു മാഷെന്മാര്‍ അറിയുന്നു.

അങ്ങനെ 3ലും 5ലും ഇടവേളകളില്‍ ചില ഡമോകള്‍ ചെയ്തത് ഓര്‍ക്കുന്നു. ബോര്‍ഡില്‍ ചോക്കുകൊണ്ട്‌ വരക്കാന്‍ തുടങ്ങിയാല്‍ ചുറ്റിലു ള്ളതൊന്നും കാണാന്‍ പറ്റില്ല. തത്ത മുയല്‍ കാക്ക പൂച്ച ബസ്സ് കാറ് മയില്‍ പൂമ്പാറ്റ…

പുറകീന്ന് പുതിയ ഓഡരുകള്‍ വന്നോണ്ടിരിക്കും, ചിത്രകാരന്‍ ഓരോ അണുവിലും പരതി കൊണ്ടിരിക്കണം. പട്ടിക്ക് കുളമ്പ് വരച്ചതോടെ പഠിച്ച പാഠം, ഓര്‍മകളില്‍…
വരയും എഴുത്തും_ സുനില്‍ പൂക്കോട്

Share Widely
  • 53
    Shares

Leave a Reply

Your email address will not be published. Required fields are marked *