വീടില്ലാപ്പേടിയിൽ സ്‌ക്കൂളുപേക്ഷിച്ചു മുദ്രാവാക്യം വിളിക്കേണ്ടി വന്നിട്ടുണ്ടോ?

#TopFacebookPost
എന്നെങ്കിലും പ്രളയ മഴയെ പേടിച്ച് കെട്ടിപ്പിടിച്ചു നിന്നിട്ടുണ്ടോ ?
എന്നെങ്കിലും വീട് വിട്ടു എങ്ങോട്ടെന്നറിയാതെ ഒരു ഭാണ്ഡം കെട്ടിയിട്ടുണ്ടോ ?
എന്നെങ്കിലും ഒരു ചേരിയിൽ ഉമ്മറം വരെ ചെളി വെള്ളം കയറുന്നതു കണ്ടിട്ടുണ്ടോ ?
എന്നെങ്കിലും ഒരു വീടില്ലാതെ ആത്മഹത്യകൾ ചെയ്യുന്നത് കേട്ടിട്ടുണ്ടോ ?

എന്നെങ്കിലും കൊച്ചു കുട്ടികളെ പോലീസുകാർ അറസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടോ ?
എന്നെങ്കിലും വീടില്ലാപ്പേടിയിൽ സ്‌ക്കൂളുപേക്ഷിച്ചു മുദ്രാവാക്യം വിളിക്കേണ്ടി വന്നിട്ടുണ്ടോ ?
എന്നെങ്കിലും കൊച്ചുകുട്ടികളോട് എങ്ങോട്ടും പോകില്ല എന്ന് കരഞ്ഞു പറയുന്ന അപ്പൂപ്പന്മാരെ കണ്ടിട്ടുണ്ടോ ?

എന്നെങ്കിലും ചോര തെറിച്ചു മരിച്ച അമ്മയപ്പൂപ്പന്മാരെ ചതുപ്പിലേക്ക് കൺ നോക്കി ഞങ്ങളെങ്ങോട്ടുമില്ലെന്നു അലറുന്ന അമ്മൂമ്മമാരെ കണ്ടിട്ടുണ്ടോ ?
എന്നെങ്കിലും ഒരു നേഴ്‌സറി സ്‌ക്കൂൾ യൂണിഫോമിൽ സമരപ്പന്തലിൽ പാട്ട് പാടുന്ന കുഞ്ഞു കണ്ണുകളെ കണ്ടിട്ടുണ്ടോ ?

എന്നെങ്കിലും ‘ഇനിയെന്ത് ? ‘ ‘ഇനിയെന്ത് ? ‘ എന്ന് ചോദിക്കുന്ന ലീലേച്ചിമാരെ കണ്ടിട്ടുണ്ടോ ?
എന്നെങ്കിലും ഒരു കഥാകാരനും സിനിമാക്കാരനും തിരിഞ്ഞു നോക്കാത്ത സമര പന്തൽ കണ്ടിട്ടുണ്ടോ?

എന്നെങ്കിലും ടെലിവിഷൻ ചാനാലുകളിലെ ശീതീകരിച്ച മുറിയിൽ വലിയ വായ തുറക്കുന്ന പരിസ്ഥിതി നമ്പൂരിമാർ അറിയാത്ത സമര പന്തൽ കണ്ടിട്ടുണ്ടോ ?
എന്നെങ്കിലും ഫെമിനിറ്റിസ്റ്റുകൾ കേൾക്കാത്ത സ്ത്രീ പോരാട്ടങ്ങളെ കണ്ടിട്ടുണ്ടോ ?

എന്നെങ്കിലും ഇവിടെ തന്നെ ഇവിടെ തന്നെ ഇവിടെ തന്നെ ഇവിടെ തന്നെ മരിക്കണം എന്ന് ജീവനോടെ അലറുന്ന ഒരു ജനതയെ കണ്ടിട്ടുണ്ടോ ?
വരണം നിങ്ങൾ തുരുത്തിയിലേക്ക്… !
_ രൂപേഷ് കുമാർ
Photos_  Sneha Angel

Share Widely
  • 101
    Shares

Leave a Reply

Your email address will not be published. Required fields are marked *