നജീബ് എവിടെ ?

ഫാത്തിമ നഫീസെന്ന മാതാവ് തന്റെ മകനെ അനേഷിച്ചു ഡൽഹിലെ തെരുവു വീഥികളിൽ നടക്കാൻ ഇനി ഒരിടവും ബാക്കിയുണ്ടാവില്ലാ. ആ മാതാവ് അലമുറയിട്ട് കരഞ്ഞ് ഉദ്യോഗസ്ഥരെ കണ്ടു ആ കണ്ണീരു കണ്ടിട്ടും അവർ നിശ്ചലമായി നിൽക്കുകയാണോ ?

ആ മാതാവ് തന്റെ ഇടറിയ ശബ്ദത്തിൽ പറഞ്ഞതിങ്ങനെയായിരുന്നു “നജീബ് അഹ്മദ് പറയാറുണ്ടായിരുന്നു ഡൽഹിയിൽ പോയി പഠിച്ച് പ്രശസ്തിയാർജ്ജിച്ചു നിൽക്കണം എല്ലാവരും നജീബിനെ അറിയപ്പെടണം…” എന്നാൽ ഇന്ന് എന്റെ പൊന്നു മകനെ അറിയപ്പെട്ടു അവന്റെ തിരോധാനത്തിലൂടെ. തന്റെ മകന്റെ തിരോധാനം അന്വേഷിക്കണം എന്ന് പറഞ്ഞുകൊണ്ട് സി.ബി.ഐ ഓഫീസിന്റെ മുന്നിൽ സമരം അനുഷ്ഠിച്ചപ്പോൾ അവരെ റോഡിലൂടെ വലിച്ചുകൊണ്ടു പോകാനാണ് പോലീസുകാർ വ്യഗ്രത കാണിച്ചത്.

നജീബിന്റെ തിരോധാനത്തിലൂടെ പ്രതിസന്ധിയിലായിരിക്കുന്നത് രാജ്യത്തിന്റെ നൈതീക മൂല്യങ്ങളുടെ വിശ്വാസത്തെയാണ്. നജീബിനെ കാണാതായത് നാട്ടിൻപുറത്തുള്ള ഏതെങ്കിലും ഒരിടത്തുനിന്നല്ല രാജ്യത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ കൃത്യമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും നല്ല സർവകലാശാല എന്നറിയപ്പെടുന്ന ജെ.എൻ.യു ക്യാമ്പസിൽ നിന്നാണ്.

നജീബിനെ കാണാതായിട്ട് വർഷം രണ്ടാകാൻ പോകുന്നു. എന്നിട്ടുപോലും നജീബിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ചവർക്ക് കൃത്യത കൈവരിക്കാനായില്ല. ഫാഷിസ്റ്റു ഭരണത്തിനു കീഴിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടി കൊണ്ടിരിക്കുന്നവർ തന്നെയാണ് നജീബിന്റെ തിരോധാനത്തിൽ എന്നത് വളരെ കൃത്യമാണ്.

ജെ.എന്‍.യുവിലെ മാഹിമാണ്ടവി ഹോസ്റ്റലിലെ ചുമരുകളില്‍ ‘മുസ്‌ലിംകള്‍ പാക്കിസ്താനില്‍ പോവുക’ എന്ന വിദ്വേഷം നിറഞ്ഞ വാക്കുകള്‍ എഴുതിവച്ച തീവ്ര ഹിന്ദുത്വ ദേശീയവാദികള്‍ നജീബിനെ ആക്രമിക്കുന്നതിലൂടെ തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തെടുക്കുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടി ജെ.എൻ.യുവിൽ എത്തിയ നജീബ്. അവിടെ നിന്ന് രണ്ടാണ്ടുകളായി നജീബിനെ കാണാതായിട്ട്. ഉദ്യോഗസ്ഥർ മറന്നു കൊണ്ടിരിക്കുന്ന നജീബിന്റെ തിരോധാനത്തെ അവർക്കു മുന്നിൽ എത്തിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇന്ന് ഫേസ്ബുക്കിൽ കുത്തിപൊക്കി കൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്ക് ചോദിക്കാൻ ഒന്നെയുള്ളു,
നജീബ് എവിടെ ?
_ മുഹമ്മദ് വഫ
Photos Courtesy_ Various Media

Share Widely
  • 113
    Shares

Leave a Reply

Your email address will not be published. Required fields are marked *