കശ്മീരില്‍ സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതില്‍ പ്രതികള്‍ ഇന്ത്യന്‍ പട്ടാളക്കാരും പൊലീസും

ഇവിടെയൊക്കെ ബലാത്സംഗം ഒരു ശാരീരിക പ്രക്രിയ എന്നതിലുപരി ഒരു ജനതയ്ക്ക് മുകളിൽ അധീശ്വത്വത്തിനുള്ള ഒരു ഉപകരണമാക്കുന്ന പ്രക്രിയയാണ് നടക്കുന്നത്…

ജമ്മുവിൽ എട്ടു വയസ്സ് പ്രായമായ കുഞ്ഞിനെ പൊലീസുകാരൻ ബലാത്‌സംഗം ചെയ്തു. ശവങ്ങൾ കഥ പറയുന്ന ശ്മശാനങ്ങളുടെ താഴ്വാരമായി മാറിയ കശ്മീരിൽ ഇത് ഒരു പുതിയ വാർത്തയേ അല്ല. ലോകത്തിലെ മുഴുവന്‍ കണക്കെടുത്ത് നോക്കിയാല്‍ സിയാരലിയോണ്‍, ശ്രീലങ്ക, ചെച്‌നിയാ എന്നിവിടങ്ങളെ പോലും കവച്ചു വെച്ച് ഏറ്റവും അധികം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപെടുന്നത് കാശ്മീരിലാണ്. പ്രതികള്‍ ഇന്ത്യന്‍ പട്ടാളക്കാരും പൊലീസും.

കാശ്മീരില്‍ കുപ്പ്‌വാരയിലെ കുനൻ പുഷ്‌പോര എന്ന ഗ്രാമത്തില്‍ രാത്രി പട്ടാളം കയറി സ്ത്രീകളെയും പുരുഷന്മാരെയും ആക്രമിച്ചു. ആ ഒറ്റ രാത്രികൊണ്ട് 53 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൂട്ടബലാത്സംഗങ്ങളാണ് അവിടെ നടന്നത് . ആക്രമണത്തിനു വിധേയയായവര്‍ പറയുന്നത് ഗ്രാമത്തിലെ എല്ലാവീട്ടിലും നിന്നും കൂട്ട നിലവിളി ഉയര്‍ന്നിരുന്നുവെന്നാണ്.

ധാരാളംപേര്‍ പേടി കാരണം കേസ് കൊടുത്തില്ല. കേസ് കൊടുത്ത 53 പേര്‍ക്കും ഇത് വരെ നീതി ലഭിച്ചിട്ടുമില്ല .ഇത് തന്നെയാണ് സോഫോർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന കൂട്ട ബലാത്സംങ്ങളുടെ ഫലവും. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നഗ്ന ശരീരങ്ങൾ പൊതിഞ്ഞു കെട്ടിയ ആയിരക്കണക്കിന് ചാക്കുകളാണ് ഇന്ത്യൻ അധിനിവേശ കശ്മീരിൽ നിന്നും കുറച്ചു നാളുകൾ മുൻപ് കുഴിച്ചെടുത്തത്. അപ്പോൾ ചില താഴ്ന്ന കാഡറിൽ ഉള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണ് ഭരണകൂടം ചെയ്തത്.

ഇവിടെയൊക്കെ ബലാത്സംഗം ഒരു ശാരീരിക പ്രക്രിയ എന്നതിലുപരി ഒരു ജനതയ്ക്ക് മുകളിൽ അധീശ്വത്വത്തിനുള്ള ഒരു ഉപകരണമാക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. അഫ്‌സ്പ പോലെയുള്ള കരിനിയമങ്ങൾക്ക് കീഴിൽ നടക്കുന്ന ഈ അതിക്രമങ്ങളെ, പട്ടാളത്തിന്‍റെ ‘മനോവീര്യം’ ഇല്ലാതാകും എന്ന പേരിൽ കോടതി പോലും ചോദ്യം ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

എന്തും ചെയ്യുന്നത് രാജ്യസ്‌നേഹത്തിന്‍റെ അകൗണ്ടിൽപ്പെടുത്തിയാൽ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളായി ചാപ്പ കുത്താമല്ലോ.
_ റീനാ ഫിലിപ്പ് എം
Photos Courtesy_ Various Media

Share Widely
  • 4.4K
    Shares

Leave a Reply

Your email address will not be published. Required fields are marked *