മോഡിക്ക് വേണമെങ്കില്‍ ബീഫ് കൊലകള്‍ അവസാനിപ്പിക്കാം, പക്ഷെ മുസ്‌ലിം ചോരയുടെ തിരഞ്ഞെടുപ്പ് മൂല്യം അറിയുന്ന മോഡി അതിനൊരിക്കലും തയ്യാറാവില്ല

മോഡിക്ക് വേണമെങ്കില്‍ ബീഫ് കൊലകള്‍ അവസാനിപ്പിക്കാം, പക്ഷെ മുസ്‌ലിം ചോരയുടെ തിരഞ്ഞെടുപ്പ് മൂല്യം അറിയുന്ന മോഡി അതിനൊരിക്കലും തയ്യാറാവില്ല

മോഡി അധികാരത്തില്‍ വന്നതിനുശേഷം വിവിധ സംസ്ഥാനങ്ങളില്‍ പശുവിന്‍റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടത് നൂറോളം പേര്‍ക്ക്, നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഹരിയാനയില്‍ ബീഫിന്‍റെ പേരില്‍ ഒരു കുടുംബത്തിലെ സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു.

മോഡിയുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് ബീഫ് കൊലകള്‍ നടക്കുന്നത് എന്ന് എനിക്കും അഭിപ്രായമില്ല. But he has vicarious responsibility for beef killing. മോഡിയാണ് പ്രധാനമന്ത്രി എന്ന ധൈര്യത്തില്‍ തന്നെയാണ് കൊലകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മോഡി അധികാരത്തില്‍ വരുന്നതിനു മുമ്പ് ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ടാലായി.

ബംഗ്ലാദേശില്‍ അഞ്ചു പേരെ കൊന്ന ഭീകരര്‍ സക്കീര്‍ നായക്കിനെ ഫേസ്ബുക്കില്‍ ഫോളോ ചെയ്തിരുന്നു എന്നതാണ് നമ്മുടെ ഇന്റലിജന്‌സും പോലീസും സക്കീറിനെതിരെയുള്ള പ്രധാന തെളിവായി ഉന്നയിച്ചിരുന്നത്. ബീഫ് കൊലയാളികള്‍ എല്ലാം മോഡിയുടെ ആരാധകരാണ്. മോഡി പ്രധാനമന്ത്രിയാണ് എന്ന ധൈര്യം തന്നെയാണ് വര്‍ദ്ധിച്ചു വരുന്ന കൊലകളുടെ പ്രേരണയും. സക്കീര്‍ നായക്കിനെതിരെ കേസ് എടുത്ത ലോജിക് വെച്ച് മോഡിക്കെതിരെ കേസ് എടുക്കുമോ ?

ബീഫ് കൊലകളില്‍ സമൂഹത്തിന്റെ മൗനം സൂചിപ്പിക്കുന്നത് മുസ്‌ലിങ്ങ കൊല്ലപ്പെടുന്നത് അത്ര ഗൗരവമായി കാണണ്ട എന്നത് തന്നെയാണ്. പലയിടത്തും മുസ്‌ലിങ്ങള്‍ തെറ്റ് ചെയ്യുന്നത് കൊണ്ട് അവരെ ഇടയ്ക്കിടെ കൊല്ലുന്നതില്‍ തെറ്റില്ല എന്ന് ചിന്തിക്കുന്നവരാണ് സമൂഹത്തില്‍ കൂടുതല്‍. കൈവെട്ടു ഇടയ്ക്കിടെ ചര്‍ച്ചയാക്കുകയും ബീഫ് കൊല കാണാതിരിക്കുകയും ചെയ്യുന്ന യുക്തിവാദി ശരിക്കും നിരീശ്വരവാദിയും ഒരുപക്ഷെ സംഘി വിരോധിയും മോഡി വിരോധിയും എല്ലാമായിരിക്കും.

പക്ഷെ മുസ്‌ലിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അവര്‍ക്ക് സുഖം അനുഭവപ്പെടുകയോ അല്ലെങ്കില്‍ അത് പ്രതിഷേധാര്‍ഹമായ ഒരു കാര്യമായി അവര്‍ക്ക് തോന്നാതിരിക്കുകയും ചെയ്യുന്നു എന്നത് ഒരു വാസ്തവമാണ്. അത് കൊണ്ടാണ് പശു കൊലക്കെതിരെ പോസ്റ്റ് ഇടുന്ന മുപ്പതു വയസ്സുകാരനായ മുസ്‌ലിം ചെറുപ്പക്കാരനോട് നീ എന്ത് കൊണ്ട് ജമാഅത്ത് മുപ്പതും നാല്പതും വര്‍ഷം മുമ്പ് ബംഗ്ലാദേശിലും പാകിസ്ഥാനിലും നടത്തിയ കൊലകള്‍ക്കെതിരെ പ്രതിഷേധിക്കുന്നില്ല എന്ന് അവര്‍ക്ക് ചോദിക്കാന്‍ കഴിയുന്നത്.

മോഡിക്ക് വേണമെങ്കില്‍ ബീഫ് കൊലകള്‍ അവസാനിപ്പിക്കാം. മോഡി ആര്‍.എസ്.എസ് മേധാവിയോട് ബീഫ് കൊലകള്‍ അവസാനിപ്പിക്കണം എന്ന് അപേക്ഷിക്കണം. എങ്കില്‍ ബീഫ് കൊലകള്‍ അരുത് എന്നൊരു സന്ദേശം ഗ്രാസ് റൂട്ട് ലെവലില്‍ എത്തും, കൊലകള്‍ അവസാനിക്കുകയും ചെയ്യും. പക്ഷെ മുസ്‌ലിം ചോരയുടെ തിരഞ്ഞെടുപ്പ് മൂല്യം അറിയുന്ന മോഡി അതിനു ഒരിക്കലും തയ്യാറാവില്ല എന്നതാണ് സത്യം.
_ താജുദ്ദീന്‍ പി
Photos Courtesy_ Various Media

Share Is Caring
  • 202
    Shares

Leave a Reply

Your email address will not be published. Required fields are marked *