സംഘ് പരിവര്‍ ഭീകരതയെ എതിര്‍ക്കണമെങ്കില്‍ ഇനിയും വേറെ കോപ്പുകള്‍ കണ്ടെത്തേണ്ടിവരും

കമ്പ്യൂട്ടര്‍ ജാതകം, മാര്‍ക്സിസം, ദേശാഭിമാനം പഴയ പാട്ടുകളുടെ റീമിക്സ് തുടങ്ങിയവ വ്യക്തമാക്കുന്ന ഒരു കാര്യം ആധുനികതയെന്ന്‍ വിവക്ഷിക്കുന്ന ഒന്നില്‍മാത്രം ആരും ജീവിക്കുന്നില്ല എന്നതാണല്ലോ. ഒരേ സമയം പല കാലങ്ങളില്‍ തന്നെയല്ലേ എല്ലാവരും ജീവിക്കുന്നത് ? ആധുനികം, പ്രാചീനം, പഴയത്, പുതിയത് എന്നിങ്ങനെ പല വള്ളങ്ങളില്‍ കാലുകുത്തി തന്നയല്ലേ ജീവിക്കുന്നത്.(അവലംബങ്ങള്‍ തല്‍ക്കാലം കൊടുക്കുന്നില്ല. പലരും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്.)

അതുകൊണ്ട് തന്നെ ആധുനികത തന്നെയുണ്ടാക്കിയെടുത്ത പ്രാകൃതം, പ്രാചീനം, പാരമ്പര്യം തുടങ്ങിയ കള്ളിയില്‍ ആരെയും ഒതുക്കാന്‍ കഴിയില്ല. ഭക്തരും ഭക്തിയും മതവുമെല്ലാം പഴയതെന്നും പ്രാചീനാമെന്നുമൊക്കെ പറഞ്ഞു കൊണ്ടും വിശ്വാസികളെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാലത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ശബരിമലവിഷയത്തില്‍ സംവാദം ഉണ്ടാക്കാമെന്ന ഇടതു മതേതര ശാസ്ത്ര യുക്തിവാദികള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല.

ഈ പറയുന്ന ഹിന്ദുത്വരും ഇടതു മതേതരരും പല കാലങ്ങളില്‍ ജീവിക്കുന്നവര്‍ തന്നെയല്ലേ ? സംഘപരിവര്‍ ഭീകരതയെ എതിര്‍ക്കണമെങ്കില്‍ ഇനിയും വേറെ കോപ്പുകള്‍ കണ്ടെത്തേണ്ടിവരും. അല്ലാതെ മതം/മതേതരം,ആധുനികം/പ്രാചീനം, മത ഭക്തര്‍/ ഭരണഘടനാ ഭക്തര്‍ എന്ന ദ്വന്ദങ്ങള്‍‍ വച്ച് ഒരു ചുക്കും നടക്കില്ല.
#WHOTHEPEOPLE?#


_ അജിത്‌ കുമാര്‍ എ എസ്

Related Articles, Click Here Constitution Of India

Leave a Reply