“വാമോസ് അർജന്റീന” എന്ന ആരവത്തിൽ കപ്പിൽ കുറഞ്ഞൊന്നും അയാൾ  പ്രതീക്ഷിക്കുന്നില്ല

അർജന്റീനയുടെ തോൽവി കോട്ടയത്ത് ആത്മാഹത്യ കുറിപ്പ് എഴുതി വെച്ച് പോയ യുവാവിനായി തിരച്ചിൽ തുടരുന്നു.

ഫുട്‌ബോൾ ഹരം പിടിപ്പിക്കുന്ന കളിയാണ്, അതൊരു ജ്വരമാണ്. എന്നാൽ ജയവും തോൽവിയും എന്നത് കളിയിലെ സുനിശ്ചിതമായ സംഭവമാണ് അതിനെ സ്പോർട്സ് മാൻ സ്പിരിറ്റിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം വൈലൻസും വൈരാഗ്യവും നിരാശ ബോധവുമാക്കിയതാരാണ്?

അന്തമായ ടീം വിധേയത്വം കൊണ്ട് തങ്ങളുടെ ടീമാണ് എല്ലാം മിശീഹകൾ അത്ഭുതം കാണിച്ചും തങ്ങളെ ടീം ജയിക്കുമെന്ന കാൽപനിക ബോധം പേറി നടക്കുന്നവരാണ് ഭൂരിപക്ഷം ഫാൻസും ഇവർക്ക് സ്വന്തം ടീമിന്റെ ഘടനയോ ദൗർബ്ബല്യങ്ങളോ അവർക്കുള്ള സാധ്യതകളോ പോലും നേരാവണ്ണം അറിയില്ല.

കാരണം, ഒന്നടങ്കം “വാമോസ് അർജന്റീന” എന്ന ആരവത്തിൽ കപ്പിൽ കുറഞ്ഞൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. പിന്നീട് വെല്ലുവിളിയായി, ബെറ്റായി, അഭിമാനത്തിന്റെ വിഷയമായി. തന്റെ പ്രവചനവും ആഗ്രഹവും തെറ്റിയല്ലോ എന്ന അപകർഷധാ ബോധമായി ഒടുവിൽ അത് ആത്മഹത്യയിലേക്ക് വരെ എത്തുന്നു.
_ നാസർ മാലിക്
Photos Courtesy_ Various Media

Share Widely

Leave a Reply

Your email address will not be published. Required fields are marked *