ആണുങ്ങള്‍ക്ക് പ്രവേശനമില്ലാത്ത പെണ്ണുങ്ങളുടെ ദ്വീപ്

Share is caring

പുരുഷന്മാരില്ലാത്ത ഈ ദ്വീപില്‍ സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടംപോലെ സ്വതന്ത്രരായി വിഹരിക്കാം…

ആണുങ്ങള്‍ക്ക് പ്രവേശനമില്ലാത്ത പെണ്ണുങ്ങളുടെ മാത്രം ദ്വീപ്. ഫിന്‍ലന്‍ഡിലെ ക്രിസ്റ്റിന റോത്തിന്‍റെ ആശയമാണ് സ്ത്രീകളുടെ മാത്രം ദ്വീപ്. ബാൾട്ടിക് കടലിന്‍റെ തീരത്തെ 8.4 ഏക്കറുള്ള ദ്വീപ് വാങ്ങി സ്ത്രീകള്‍ക്കുവേണ്ടിയുള്ള ദ്വീപാക്കി മാറ്റിയിരിക്കുകയാണ് ക്രിസ്റ്റിന.

പുരുഷന്മാരില്ലാത്ത ഈ ദ്വീപില്‍ സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടംപോലെ സ്വതന്ത്രരായി വിഹരിക്കാം. സ്ത്രീകള്‍ക്ക് മാത്രമായി ഒരു ലോകം ഒരുക്കുക എന്നതായിരുന്നു ക്രിസ്റ്റിനയുടെ ലക്‌ഷ്യം.

ഇവിടെ ഭക്ഷണമടക്കം  താമസിക്കാനുള്ള  ആഡംബര കാബിനുകളും  ഫിറ്റ്‌നസ് ക്ലാസ്, മെഡിറ്റേഷന്‍ എന്നിവയുമുണ്ടാകും. വരുന്ന സമ്മറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ‘സൂപ്പര്‍ഷീ’ ദ്വീപിലേക്ക് പോകാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.


Share is caring

Leave a Reply

Your email address will not be published. Required fields are marked *