തസ്‌ലിം; ഭരണകൂടം സൃഷ്ടിച്ച വ്യാജകേസുകളുടെ ഇര

ഇല്ലാത്ത സാക്ഷിയെ സ്വാധീനിക്കാൻ നോക്കി എന്നും പറഞ്ഞു കള്ളക്കേസിൽ യുഎപിഎ ചുമത്തി കഴിഞ്ഞ യുഡിഎഫ് സർക്കാർ ജയിലിൽ അടച്ച കണ്ണൂർ സ്വദേശി തസ്‌ലിമിന് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു . അറസ്റ്റ് ചെയ്ത് 3 വർഷക്കാലമായിട്ടും കേസ് വിചാരണപോലും തുടങ്ങാൻ കഴിയാത്ത പാശ്ചാത്തലത്തിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തസ്‌ലിമിന്‍റെ സഹോദരൻ ശറഫുദ്ധീനെ ബാംഗ്ലൂർ കേസിൽ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചിരുന്നു. ആ കേസ് നടത്തിയിരുന്നത് തസ്‌ലിമായിരുന്നു എന്ന കാരണത്താലാണ് അദ്ദേഹത്തെ കേരള പോലീസ് യുഎപിഎ ചുമത്തി കള്ളക്കേസിൽ കുടുക്കുന്നത്. ശറഫുദ്ധീനെതിരെ നേരിട്ട് ബാംഗ്ലൂർ കേസിൽ സാക്ഷികൾ ആരും തന്നെ ഇല്ലെന്നിരിക്കെ തസ്‌ലിം സാക്ഷികളെ സ്വാധീനിക്കാൻ നോക്കി എന്നത് തന്നെ പച്ച നുണയായിരുന്നു എന്നത് ആദ്യമെ ബോധ്യമായതാണ്.

എന്നിട്ടും തസ്‌ലിമിനുവേണ്ടി നിയമസഭയിൽ ഒരു ശബ്ദവും ഉയർന്നില്ല. ഷാജിയോ ലീഗ് നേതാക്കളോ മിണ്ടിയില്ല. കാരണം, വോട്ട് ബാങ്കും സാമ്പത്തിക പൃവിലേജുമില്ല. ലീഗ് കൂടി ചേർന്ന് ഭരിക്കുന്ന സർക്കാരാണ് തസ്‌ലിമിനെ കള്ളക്കേസിൽ ഊപ്പ ചുമത്തി ജയിലിൽ അടച്ചത്.

അറസ്റ്റ് ചെയ്ത നാൾ തൊട്ട് കെട്ടിച്ചമച്ച കേസെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ നിരന്തരം ഈ വിഷയം ഫെസ്ബുക്കില്‍ ഉയർത്തി കൊണ്ടുവന്നിരുന്നു. യുഎപിഎക്ക് എതിരായ സർഗ്ഗാത്മക പ്രതിഷേധമായ നൊസ്സിൽ തസ്‌ലിമിന്‍റെ പ്ലകാർഡുകൾ ഉണ്ടായിരുന്നു. എന്തായാലും അൽഹംദ് ലില്ലാഹ് സന്തോഷം തോന്നുന്നു. ശേഷിക്കുന്ന സക്കരിയ ശറഫുദ്ധീൻ അടക്കമുള്ളവരുടെ മോചനം കൂടി വേഗത്തിൽ സാധ്യമവട്ടെ. പോരാട്ടം തുടരാം നമുക്ക്…


_ നാസര്‍ മാലിക്

Leave a Reply