ബിജെപിക്ക് ഉത്തര്‍പ്രദേശിലും ബിഹാറിലും തിരിച്ചടി

ഉത്തര്‍പ്രദേശില്‍ നടന്ന ലോക്‌സഭാ ഉപ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് തിരിച്ചടി.

തിരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളും ഭൂരിപക്ഷത്തോടെ സമാജ്​വാദി പാർട്ടി പിടിച്ചെടുത്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ്പൂരില്‍ സമാജ്​വാദി പാർട്ടി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 22,881 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.

ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരില്‍ 59,613 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് സമാജ്​വാദി പാർട്ടി സ്ഥാനാര്‍ത്ഥി നരേന്ദ സിങ് പട്ടേല്‍ ജയിച്ചത്‌. 3,42,796 വോട്ടുകളാണ് പട്ടേലിന് ലഭിച്ചത്. ബി.ജെ.പിക്ക് 2,83,183 വോട്ടുകള്‍ ലഭിച്ചു.

ബിഹാറില്‍ നടന്ന ഉപ തിരഞ്ഞെടുപ്പും ബിജെപിക്ക് തിരിച്ചടിയായി. ജെഹനാബാദ്,അരാരിയ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥികളായ കുമാര്‍കൃഷ്ണ മോഹനും സര്‍ഫറാസ് ആലവും വിജയിച്ചു.
Photos_ Courtesy

Share Widely

Leave a Reply

Your email address will not be published. Required fields are marked *