എം ടിയുടെ വിശദീകരണം വന്നു, പച്ചവെള്ളം ചവച്ചു കുടിക്കുന്നവര്‍ക്ക് സമാധാനമായോ?

Share is caring

ഹിന്ദുത്വ സെക്യുലറിസം എന്ന് നിര്‍വചിക്കുമ്പോള്‍, ‘അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്’ എന്ന് വിലപിച്ചിട്ട് കാര്യമില്ല…

എം ടിയുടെ വിശദീകരണം വന്നു, പച്ചവെള്ളം ചവച്ചു കുടിക്കുന്നവര്‍ക്ക് സമാധാനമായി കാണുമെന്നു വിശ്വസിക്കുന്നു. ഇസ്ലാമോഫോബിയയില്‍ നിന്നും എംടിയും മുക്തനല്ല. ആരും ആരെയും സംഘപരിവാറിന്‍റെ തൊഴുത്തില്‍ കൊണ്ടു കേട്ടേണ്ടതില്ല. അറബി പൊന്നും അസുരവിത്തും എഴുതിയത് കൊണ്ടോ ഇനി കമ്മ്യൂണിസ്റ്റോ മതേതരനോ ജനാധിപത്യവാദി എന്നോ അവകാശപ്പെട്ടത് കൊണ്ടായില്ല. ഈ കാലഘട്ടത്തില്‍ ഒരാളുടെ നിലപാടാണ് പ്രധാനം.

ഇന്ത്യന്‍ സാഹചര്യത്തില്‍, ഒരാളുടെ നിലപാടില്‍ ഇന്ത്യയില്‍ നിലനിന്നുപോരുന്ന ഹിന്ദുത്വ ഐഡിയോളജിയുടെയും അത് പ്രകാരം ഭരിക്കുന്ന ഭരണ സംവിധാനങ്ങളുടെയും സ്വാധീനം ഉണ്ടെങ്കില്‍ നിങ്ങള്‍ എത്ര തന്നെ മതേതരവാദി എന്ന് പറഞ്ഞിട്ടും കാര്യമില്ല. മതേതരന്‍ എന്ന് അവകാശപ്പെടുമ്പോഴും ബോധത്തില്‍, നിലപാടില്‍ ഹിന്ദുത്വ സ്വാധീനം ഉണ്ടെങ്കില്‍ ആ മതേതരനെ വിശ്വസിക്കാന്‍ പ്രയാസമുണ്ട്.

മതേതരര്‍ എന്ന് അവകാശപ്പെടുമ്പോഴും ബോധത്തിലെ, നിലപാടിലെ ഹിന്ദുത്വ സ്വാധീനത്തെ ചോദ്യം ചെയ്യുമ്പോള്‍, ആ മതേതര പൊതുബോധത്തെ ചൂണ്ടി കാണിക്കുമ്പോള്‍, ഹിന്ദുത്വ സെക്യുലറിസം എന്ന് നിര്‍വചിക്കുമ്പോള്‍, ‘അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്’ എന്ന് വിലപിച്ചിട്ട് കാര്യമില്ല. സ്വയം പരിശോധിച്ച് തിരുത്താന്‍ ആര്‍ക്കും സാധ്യമാണ്.


Share is caring

Leave a Reply

Your email address will not be published. Required fields are marked *