കേരളത്തിൽ കള്ളവോട്ട്; 7 ബൂത്തുകളില്‍ റീ പോളിങ്

#Election

കേരളത്തിൽ കള്ളവോട്ട് നടന്ന ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച റീ പോളിങ്. കാസര്‍കോട് കല്യാശ്ശേരിയിലെ മൂന്ന് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലും കണ്ണൂര്‍ ധര്‍മടത്തെ രണ്ട് ബൂത്തുകളിലും തളിപ്പറമ്പിലെ ഒരു ബൂത്തിലുമാണ് റീ പോളിങ് നടക്കുക. ഈ ബൂത്തുകളില്‍ കള്ളവോട്ട് നടന്നു എന്ന് സ്ഥീരീകരിച്ചതിനെ തുടര്‍നാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്.

സി.പി.എം -ലീഗ് പ്രവർത്തകരാണ് റീ പോളിങ് നടക്കുന്ന ബൂത്തുകളിൽ കള്ളവോട്ട് ചെയ്തത്. ജനപ്രാതിനിധ്യ നിയമത്തിലെ 58ാം വകുപ്പനുസരിച്ചാണ് റീപോളിങ് നടത്തുന്നത്. അതേസമയം പൊലീസിൽ വ്യാപകമായി നടന്ന പോസ്റ്റല്‍ ബാലറ്റ് അട്ടിമറി സ്വതന്ത്ര കമ്മീഷൻ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.

Leave a Reply