മുസ്‌ലിം സ്വന്തം സമുദായത്തിലെ ഒറ്റുകാരിൽ നിന്നും ജാഗ്രത പാലിക്കണം
ദേശീയ പൗരത്വ പട്ടിക കേരളത്തിലെത്തിയാലുളള സ്ഥിതിയെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. സ്വന്തം സമുദായത്തെ ഒറ്റുന്നതില്‍ ഏറ്റവും പാരമ്പര്യമുളള സംഘടനകളാല്‍ സമൃദ്ധമാണ് കേരളം. അതിന്റെ ഇരകളില്‍ ഏറ്റവും പ്രധാനപ്പെട്ട പേര് അബ്‌ദു നാസര്‍ മഅ്‌ദനിയാണ്. മത തീവ്രവാദം, ഭീകരത, ആയുധ പരിശീലനം, ആയുധ സംഭരണം, പാകിസ്താന്‍ ബന്ധം, വിദേശ പണം തുടങ്ങി ആര്‍.എസ്.എസ് ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും കേരളത്തിലെ മുസ്‌ലിം സംഘടനകളില്‍ ചിലര്‍ മറ്റുളളവര്‍ക്കെതിരേ ഉപയോഗിച്ചവയാണ്. റാലിയും ധര്‍ണയും സെമിനാറും സമ്മേളനവുമായി അവരാണ് സംഘ് പരിവാരത്തിനും മുസ്‌ലിം വിരോധികള്‍ക്കും മുസ്‌ലിങ്ങളെ വേട്ടയാടാന്‍ ആയുധം നല്‍കിയത്. ഭീകര കേസുകള്‍ മെനഞ്ഞ് മുസ്‌ലിങ്ങളെ അനന്തമായ തടങ്കലില്‍ തളളിയതിലും അവരുടെ പങ്ക് ചെറുതല്ല.
മുസ്‌ലിം വിരോധികളായ വംശീയ വെറിയന്മാര്‍ മുസ്‌ലിങ്ങളെ വിദേശ നുഴഞ്ഞു കയറ്റക്കാരാക്കുന്നത് അല്‍ഭുതകരമായ കാര്യമല്ല. എന്നാല്‍ സ്വന്തം സമുദായത്തെ ഒറ്റുകൊടുക്കുന്ന മുസ്‌ലിങ്ങളുടെ കാര്യം അങ്ങനെയല്ല. അസമില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കി ജനങ്ങളെ പുറന്തളളുന്ന കൂട്ടത്തില്‍ മുസ്‌ലിങ്ങളെ ചൂണ്ടിക്കാട്ടി നുഴഞ്ഞു കയറ്റക്കാരാക്കിയത് ആര്‍.എസ്.എസുകാരും അസം ഗണപരിഷതുകാരും പതിറ്റാണ്ടുകള്‍ നീണ്ട അവരുടെ പ്രചാരണത്തില്‍ വീണുപോയവരും ആയിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ സ്വാർത്ഥ താല്‍പര്യങ്ങളോടെ ചില മുസ്‌ലിങ്ങളും പങ്ക് ചേര്‍ന്നു. അസമില്‍ അത്തരം നിരവധി സംഭവങ്ങളുണ്ട്. കേരളം ഒട്ടും മോശമാകില്ല. സ്വന്തം സംഘടനയുടെ വളര്‍ച്ചക്കു തടസമായി തോന്നുന്നവരെ ചൂണ്ടിക്കാട്ടിയാല്‍ ഞെട്ടേണ്ടതില്ല, ജാഗ്രത !
_ സി പി മുഹമ്മദലി