വിദ്യാർത്ഥികള്‍ക്കെതിരെ ഭരണകൂടവേട്ട ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലും
ഫെബ്രുവരിയിൽ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാക്കൾ സംഘടിപ്പിച്ച സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾക്ക് മാസങ്ങൾക്കിപ്പുറം തെലങ്കാന പോലീസ് കേസെടുത്തിരിക്കുന്നത് സംശയാസ്പദമാണ്. ഡൽഹി കേന്ദ്രീകരിച്ചു നടന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ ഡൽഹി ക്യാംപസുകളിലെ വിദ്യാർത്ഥി നേതാക്കളെ വേട്ടയാടുന്നത് ഇപ്പോഴും തുടരുകയാണ്.
എച്ച്.സി.യു എഗയിന്‍സ്റ്റ് എന്‍.ആര്‍.സി, സി.എ.എ കോര്‍ഡിനേഷന്‍ കമ്മിറ്റിയും മൗലാനാ ആസാദ് ദേശീയ ഉര്‍ദു യൂണിവേഴ്സിറ്റി വിദ്യാർത്ഥി യൂനിയനും ചേര്‍ന്ന് നടത്തിയ പ്രതിഷേധമാണ് കേസിനാധാരം. ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, എം.എസ്.എഫ്, ബി.എസ്.എഫ്, എസ്.ഐ.ഒ, എൻ.എസ്.യു.ഐ, എ.ഐ.എസ്.എ തുടങ്ങി വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസ്. ഇവരില്‍ താഹിർ ജമാൽ, ജിയാദ് ഹുസൈൻ, ആശിഖ് റസൂൽ, അനന്തു രാജഗോപാൽ എന്നിവര്‍ മലയാളി വിദ്യാര്‍ത്ഥികളാണ്.
പ്രതിഷേധത്തില്‍ കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചെന്നും പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും പൊലീസ് ആരോപിക്കുന്നു. തെലങ്കാന സര്‍ക്കാരിന്‍റെ നടപടിയില്‍ ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി അധികൃതരുടെ പിന്തുണയും ഉണ്ടെന്ന് തന്നെ സംശയിക്കണം. എച്ച്.സി.യു നേരത്തെ തന്നെ സംഘ്പരിവാർ ദാസ്യവും വിധേയത്വവും വ്യക്തമാക്കിയിരുന്നു.
എച്ച്.സി.യുവിലെ ഉള്‍പ്പെടെ സി.എ.എ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമെതിരായ എല്ലാ കേസുകളും അന്യായമാണ്, അവ പിൻവലിക്കണം.
Courtesy_ Shamseer Ibraheem