വാട്സ്ആപ്പ് സന്ദേശങ്ങൾ പിൻവലിക്കാന്‍ സമയപരിധി ഇനി 13 മണിക്കൂര്‍

വാട്സ്ആപ്പില്‍ അയച്ച സന്ദേശങ്ങൾ പിൻവലിക്കാനുള്ള സമയപരിധി 13 മണിക്കൂറിലധികമായി ഉയർത്തി. ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന സൗകര്യത്തിന്‍റെ സമയപരിധിയാണ് വാട്സ്ആപ്പ് പരിഷ്ക്കരിച്ചത്.

വാട്സ്ആപ്പിലൂടെ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ നേരത്തെ ഒരു മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്‍ഡ് ആണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 13 മണിക്കൂര്‍ 8 മിനിറ്റ് 16 സെക്കന്‍ഡ് സമയമുണ്ട്. മാത്രമല്ല, സന്ദേശം ലഭിക്കുന്ന എല്ലാവര്‍ക്കും അത് പിന്‍വലിക്കാനുള്ള വിന്‍ഡോ ലഭ്യമാകുമെനാണ് വാട്സ്ആപ്പ് ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

വാട്സ്ആപ്പില്‍ വീഡിയോ കോളിനിടയില്‍ ഫോണ്‍ ഹാങ്ങാകുന്ന പ്രശ്നവും പരിഹരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

Leave a Reply