സംഘ്പരിവാറിന്‍റെ ഇസ്‌ലാമിക തീവ്രവാദ കാമ്പെയ്ൻ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന പി ടി തോമസുമാർ അറിയാൻ


റീന ഫിലിപ് എം

സംഘികൾ അനാദികാലം മുതൽ ഉയർത്തുന്ന ഒരു ആരോപണമാണ് കേരളം ജിഹാദികളുടെ ഹോട്ട് ഹബ്ബ് ആണ് എന്ന്. ഇത്തരം പ്രചാരണങ്ങൾ ഏറ്റുപിടിക്കാൻ വടക്കേ ഇന്ത്യയിൽ ഇഷ്ടം പോലെ ആളുകളും ഉണ്ട്. ആദ്യം ഇന്ത്യൻ മുജാഹിദ്ദീൻ ആയിരുന്നു. പിന്നെ ഐഎസ്. ഇപ്പൊ അൽ – ഖായിദ! ഇവരുടെയൊക്കെ ലെറ്റർ പാഡ് റോയുടെയോ ഐ.എൻ.എയുടെയോ ആർ.എസ്.എസിന്‍റെ നാഗ്പൂർ ആസ്ഥാനത്തുള്ള ഓഫീസിലോ ഒക്കെ അന്വേഷിച്ചാൽ കിട്ടും .

ഇപ്പോൾ കേരളത്തിലും വെസ്റ്റ് ബംഗാളിലും അൽ ഖായിദ തീവ്രവാദികളുടെ സാന്നിധ്യമുണ്ട് എന്നുള്ള ഐ.എൻ.എയുടെ കണ്ടുപിടിത്തത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. സംഘ് പരിവാറിന് വേരുകൾ പിടിക്കാത്ത സംസ്ഥാനങ്ങളെ നോക്കി കൃത്യമായി target ചെയ്താണ് ആരോപണം. കുറച്ചു മുസ്‌ലിം നാമധാരികളെ പിടികിട്ടിയിട്ടുണ്ട് തീവ്രവാദികളാക്കാൻ. അതൊന്നും വിശ്വസിക്കാൻ ഇപ്പൊ സൗകര്യമില്ല.

സംഘ് പരിവാറിന് പിന്നാലെ ഇസ്‌ലാമിക തീവ്രവാദം എന്ന കാമ്പെയ്ൻ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന പി ടി തോമസുമാർ അറിയാൻ: നാല് വോട്ടിനു വേണ്ടി നിങ്ങൾ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത്. ഇത് പിന്നീട് തിരുത്താൻ കഴിഞ്ഞു എന്ന് വരില്ല. ചരിത്രം നിങ്ങളെ ഒറ്റുകാർ എന്ന് മുദ്ര കുത്തും.

Like This Page Click Here

Telegram
Twitter