ഹിന്ദുത്വ ഭീകരത അശാന്തന്‍റെ മൃതദേഹത്തോടും

മാഷ് മണിക്കൂറുകൾ ചെലവിടാറുള്ള മുൻവശത്തെ പന്തലിൽ അദ്ദേഹത്തിന്‍റെ മൃതദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു…

അന്തരിച്ച ചിത്രകാരൻ അശാന്തൻ മാഷിന്റെ മൃതദേഹം ലളിതകലാ അക്കാദമിയുടെ ദർബാർ ഹാൾ ആർട്ട് ഗ്യാലറിയുടെ മുൻവശം പൊതുദർശനത്തിന് വെക്കുന്നത്‌ ഹിന്ദുത്വ ശക്തികൾ തടഞ്ഞു. അക്കാദമിയുടെ പടിഞ്ഞാറുള്ള ശിവക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞാണ് ക്ഷേത്ര ഭാരവാഹികൾ കൂടിയായ സംഘപരിവാർ ശക്തികൾ എതിർപ്പ് ഉയർത്തിയത്.

മുൻവശം തൂക്കിയിരുന്ന മാഷിന്‍റെ ചിത്രത്തിന്‍റെ ഫ്ലക്സും അവർ വലിച്ചുകീറി. തുടർന്ന് അധികാരികൾ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ അക്കാദമിയുടെ സാധാരണയായി തുറക്കാറില്ലാത്ത വടക്കുകിഴക്കേ മൂലയിലുള്ള ഗെയ്റ്റിലൂടെ മൃതദേഹം കയറ്റാമെന്നും കിഴക്ക് വശത്തുള്ള ചെറിയ വരാന്തയിൽ മൃതദേഹം വെക്കാൻ അനുവദിക്കാമെന്നും ക്ഷേത്രം ഭാരവാഹികൾ സമ്മതിച്ചു.

അങ്ങനെ അശാന്തൻ മാഷ് ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കലും കയറിയില്ലാത്ത ഗേറ്റിലൂടെ അദ്ദേഹത്തിന്‍റെ മൃതദേഹം അക്കാദമിയുടെ കോംപൗണ്ടിൽ പ്രവേശിച്ചു. മാഷ് മണിക്കൂറുകൾ ചെലവിടാറുള്ള മുൻവശത്തെ പന്തലിൽ അദ്ദേഹത്തിന്‍റെ മൃതദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ച് മൃതദേഹം മുൻവശത്തെ പന്തലിൽ എത്തുന്നില്ല എന്നുറപ്പാക്കി.

നാടിന്‍റെ ഹൃദയത്തിൽ ഇടം നേടിയ ചിത്രകാരനോടുപോലും… !


_ ജെയ്സണ്‍ സി കൂപ്പര്‍

Leave a Reply