നെഹ്‌റു കശ്മീരിൽ ഹിതപരിശോധന നടത്താതിരുന്നതും ഒരു ചരിത്രസത്യമാണ്

കശ്മീരിനെ കുറിച്ച് പറയുമ്പോൾ ‘ശുദ്ധമനസു’കാരെന്നു കരുതുന്ന ചില മനുഷ്യർ കശ്മീരി പണ്ഡിറ്റുകളെ ജിഹാദികൾ ദ്രോഹിച്ച കണക്കുകൾ അവതരിപ്പിക്കും. മുസ്‌ലിം ജനത ഭൂരിപക്ഷമുണ്ടായിട്ടും ഒരു ഹിന്ദു രാജാവിന് കീഴിൽ ജീവിച്ചിരുന്ന കശ്മീർ ജനത മതപരമായ ആധിപത്യം സ്ഥാപിക്കാനുള്ള കാര്യമായ ഹിന്ദു മുസ്‌ലിം സംഘർഷങ്ങളൊന്നും ഉണ്ടായതായി കാണാൻ കഴിയില്ല. പലകാലങ്ങളിലായി കശ്മീരിന്റെ സ്വയം നിർണ്ണയാവകാശത്തിന്റെ വർത്തമാനങ്ങളിൽ ഈ പണ്ഡിറ്റുകളേയും കാണാൻ കഴിയുമായിരുന്നു.

വിഷയം മുസ്‌ലിം- ഹിന്ദു തർക്കമാക്കി മാറ്റുകയല്ല വേണ്ടത്. ഒരു ദേശീയ ജനതകളും അവർക്കു മേൽ ഇന്ത്യൻ വ്യാപനവാദത്തിന്റെ കപടമായ ദേശരാഷ്ട്ര നിർമ്മിതിയുടെ അതിരുകടന്ന സവർണ്ണ ഹിന്ദുത്വ അധിനിവേശത്തിനുള്ള സംഘപരിവാർ ശ്രമങ്ങളെയാണ് തിരിച്ചറിയേണ്ടത്.

ഇനി നെഹ്രുവിയൻ സോഷ്യലിസത്തെകുറിച്ച് വാചാലരാകുന്നവരും ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും. കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച ഹിതപരിശോധന എന്ന തീരുമാനവും അതിന് ഉത്തരവാദിത്വം ഏറ്റെടുത്ത ഒരു കശ്മീരി അമ്മയുടെ മകനുമായ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അത് നടത്താതെ പോയതും ചില ചരിത്ര സത്യങ്ങളാണ്.
_ സി എ അജിതൻ

Leave a Reply