നീ എന്തിനാണെന്റെ താടിയിൽ തൊട്ടത്‌ ?

ഇങ്ങനെയൊക്കെ കൂടിയാണു മോദിക്കാലത്ത്‌ ഇന്ത്യയിൽ ഫാസിസ്റ്റ്‌ പ്രതിരോധങ്ങൾ സാധ്യമാകുന്നത്‌. ബീഫിന്റെ പേരിൽ കൊല്ലപ്പെടുന്ന സമുദായത്തിനിതിൽ കൃത്യമായ മാതൃകയുണ്ട്‌…
_ യൂനസ് ഖാൻ

സ്വന്തം വിശ്വാസത്തിന്റെയോ മതപരമായ വേഷവിധാനങ്ങളുടെയോ പേരിൽ അപമാനിയ്ക്കപ്പെട്ടാൽ എങ്ങനെ പ്രതികരിയ്ക്കണമെന്നതിന് ഇന്ത്യൻ മുസ്‌ലിങ്ങൾക്ക്‌ സിഖ്‌ സമൂഹത്തിൽ മാതൃകയുണ്ട്‌. യോഗി ആദിത്യനാഥിന്റെ യു പിയിൽ നടന്നൊരു പ്രതിരോധ ശ്രമമാണ് ഈ വാർത്ത.

വഴി കൊടുക്കാതെ വാഹനമോടിച്ചെന്നാരോപിച്ച് സിഖ് മതവിശ്വാസികള്‍ ഓടിച്ച ട്രക്ക് തടഞ്ഞ പൊലിസിന്റെ നടപടിയെച്ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. തര്‍ക്കം മൂത്തതോടെ ട്രക്ക് ഡ്രൈവറായ സിഖുകാരന്റെ താടി കൂട്ടത്തിലൊരു പൊലിസ് ഉദ്യോഗസ്ഥന്‍ പിടിച്ചു വലിച്ചു.

ഇതോടെ താടിപിച്ചു വലിച്ച ഉദ്യോഗസ്ഥനെ സിഖ് ഡ്രൈവര്‍ പിടിച്ചുതള്ളി. ശേഷം ‘തന്റെ താടിയില്‍ പിടിക്കുകയോ !’ എന്ന് പറഞ്ഞ് സിഖുകാരന്‍ ട്രാക്കിലുണ്ടായിരുന്ന വാള് ഊരിപ്പിടിച്ച് പൊലിസിനു നേരെ അടുത്തു. ‘നീ എന്തിനാണ് എന്റെ താടിയില്‍ തൊട്ടതെന്ന്’ ഡ്രൈവര്‍ ആവര്‍ത്തിച്ചു ചോദിക്കുന്നുമുണ്ട്. ഇതോടെ കൂടെയുണ്ടായിരുന്ന മറ്റു പൊലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് സമവായത്തിലെത്തുകയും സിഖുകാരനെ ശാന്തനാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തര്‍ക്കത്തിന് സാക്ഷിയായ വഴിയാത്രക്കാരിലൊരാള്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടതോടെയാണ് യു.പി പൊലിസിന്റെ നടപടി പുറത്തായത്.

ഇവർക്കെതിരെ പൊലീസ്‌ കേസുണ്ടായേക്കാം. എങ്കിലും ഇനി മേലാൽ ഒരു സിഖുകാരനെ അപമാനിയ്ക്കാൻ യോഗിയുടെ കാവിപ്പോലീസിനു മുട്ടിടിയ്ക്കും. അതങ്ങനെയാണ്, ഇങ്ങനെയൊക്കെ കൂടിയാണു മോദിക്കാലത്ത്‌ ഇന്ത്യയിൽ ഫാസിസ്റ്റ്‌ പ്രതിരോധങ്ങൾ സാധ്യമാകുന്നത്‌. ബീഫിന്റെ പേരിൽ കൊല്ലപ്പെടുന്ന സമുദായത്തിനിതിൽ കൃത്യമായ മാതൃകയുണ്ട്‌.
#TopFbPost ഏപ്രിൽ 10 2019

Leave a Reply