ആലോചിച്ചിട്ടുണ്ടോ ഒരുനാൾ നമ്മളെ എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ച്?
_ സുഹൈബ് സി ടി
ആലോചിച്ച് നോക്കിയിട്ടുണ്ടോ ഒരുനാൾ നമ്മളെ എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നതിനെ കുറിച്ച്? എന്തെല്ലാം കഥകളായിരിക്കും അവർ മെനഞ്ഞുണ്ടാക്കുന്നതെന്ന്? അതിൽ മസാല പുരട്ടി എന്തൊക്കെയാണ് ഇവിടുത്തെ പത്ര മാധ്യമങ്ങളിലും ചാനലുകളിലും പൊരിച്ചെടുക്കുന്നതെന്ന്?
അതുവരെ ചിരിച്ചോണ്ട് കൂടെ നിന്ന് ഇടപഴകിയ പലരും എന്തെല്ലാം സംശയങ്ങളാണ് നമ്മളെ കുറിച്ച് പ്രകടിപ്പിക്കുകയെന്ന്?
അന്നേരം ഇതൊന്നുമറിയാതെ, ആരോടും ഒന്നും പ്രതികരിക്കാനാവാതെ ഏതോ തടവറയിലിരിക്കുന്നതിനെ കുറിച്ച്?
ഓർക്കുക, എൻ.ഐ.എയുടെ തിരക്കഥകളിൽ ഒരു വിഭാഗക്കാർക്ക് റോളുകൾ കിട്ടാൻ അഭിനയിക്കാനറിയണമെന്നില്ല!
#SocialMedia