ആരംബായ് തെന്‍ഗ്ഗോൽ; ആര്‍.എസ്.എസിന്റെ ഹിന്ദു സ്വകാര്യ സേന


കെ സഹദേവൻ

മണിപ്പൂർ‍ കലാപത്തിന് പിന്നിൽ‍ സംഘടിതമായി പ്രവർ‍ത്തിക്കുന്ന ഒട്ടനവധി സംഘ് പരിവാർ‍ സംഘടനകളുണ്ട്. മെയ്തി ലീപുൻ‍ (Meity Youth), ആരംബായ് തെൻ‍ഗ്ഗോൽ‍ എന്നിവ ഇതിൽ‍ പ്രധാനമാണ്. കൂകി-സോമി ഗോത്ര വർഗ്ഗക്കാർക്കെതിരായ ആക്രമണങ്ങൾ‍ അഴിച്ചുവിടുന്നതിൽ‍ പ്രധാന റോൾ വഹിക്കുന്നത് ആരംബായ് തെൻഗ്ഗോൽ ‍എന്ന സായുധ സംഘമാണ്.

ആരംബായ് എന്നതിനർ‍ത്ഥം വിഷം പുരട്ടിയ മൂർ‍ച്ചയേറിയ അസ്ത്രം എന്നാണ്. പഴയ രാജഭരണകാലത്ത് മെയ്തി വിഭാഗത്തിൽ‍പ്പെട്ട സൈനികർ‍ ഉപയോഗിച്ചിരുന്ന ആയുധമാണിത്. ആരംബായ് തെൻ‍ഗ്ഗോൽ എന്നാൽ അസ്ത്രസേന (Dart Bearing Cavalry).

മെയ്തി വിഭാഗങ്ങൾക്കിടയിൽ‍ ആര്‍.എസ്.എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാൻ‍ സൃഷ്ടിച്ചെടുത്ത സ്വകാര്യ സേനയാണ് ആരംബായ് തെന്‍ഗ്ഗോൽ‍. കറുപ്പ് വസ്ത്രമണിഞ്ഞ, ആയുധധാരികളായ യുവാക്കളുടെ സേനയാണിത്. ബിജെപി സർക്കാരിനു വേണ്ട എല്ലാ പ്രചരണ പ്രവർ‍ത്തനങ്ങളും ഇവർ‍ ഏറ്റെടുത്തു നടത്തുന്നു.

മണിപ്പൂർ‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് അടക്കമുള്ളവർ‍ നേരിട്ട് ബന്ധപ്പെടുന്ന ഈ സംഘടനയ്ക്ക് മണിപ്പൂർ‍ കലാപത്തിൽ‍ വലിയ പങ്കുള്ളതായി ആരോപിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 17ന് ആരംബായ് തെന്‍ഗ്ഗോൽ‍ പിരിച്ചുവിട്ടതായി ആ സംഘടനയുമായി ബന്ധപ്പെട്ടവർ‍ പത്രക്കുറിപ്പ് ഇറക്കിയെങ്കിലും പോലീസിന്റെയും സർ‍ക്കാരിന്റെയും സഹായത്തോടെ ഗോത്ര വർ‍ഗ്ഗ വിഭാഗങ്ങൾക്കെതിരായി അവർ ‍ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് കുകി-സോമി ഗോത്ര വർ‍ഗ്ഗ നേതാക്കൾ‍ ആരോപിക്കുന്നു.

സമൂഹത്തിൽ‍ വംശീയ വിദ്വേഷം പടർ‍ത്താൻ‍ പല തരത്തിലുള്ള സ്വകാര്യ സേനകളും രഹസ്യ വാട്‌സാപ് ഗ്രൂപ്പുകളും സംഘപരിവാറിന്റെ നേതൃത്വത്തിൽ‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. രാമസേനയെന്നും, ഹനുമാൻ‍ സേനയെന്നും ദുർഗ്ഗാവാഹിനിയെന്നും ഒക്കെ പേരിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘടനകൾ‍ സമൂഹിക സ്പർ‍ദ്ധ മൂർ‍ച്ഛിപ്പിക്കുന്നതിൽ‍ നിർ‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്.

മണിപ്പൂർ‍ കലാപത്തിൽ‍ സർ‍ക്കാർ‍ സഹായത്തോടെ അതിക്രമങ്ങളുടെ പരമ്പര തന്നെ അഴിച്ചുവിടുന്നതിൽ‍ ആരംബായ് തെന്‍ഗ്ഗോൽ എന്ന ആർ.‍എസ്. എസ് സ്‌പോൺ‍സേർഡ് സംഘടന ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർ‍ട്ടുകൾ‍ സൂചിപ്പിക്കുന്നത്.

#മണിപ്പൂർ; കൂടുതൽ അറിയാൻ | ലേഖനങ്ങൾ

Follow us on | Facebook | Instagram Telegram | Twitter | Threads