ജനകീയ സമരങ്ങളിൽ തീവ്രവാദി സാന്നിധ്യം കണ്ടെത്തുന്നവർ ഇതിലെന്താണ് അങ്ങനെയൊന്നും കാണാത്തത് ?
#TopFacebookPost
പ്രതിഷേധവുമായി നമ്മളൊന്ന് കൊച്ചി നഗരത്തിൽ ഇറങ്ങി നടന്നാൽ തന്നെ ഗതാഗതം തടസ്സപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ആരോപിച്ച് കേസ് ചാർജ് ചെയ്യുന്നവർ മണിക്കൂറുകളോളം ദേശീയപാതകൾ തന്നെ ഉപരോധിക്കുകയും ദേവസ്വം ബോർഡ് ഓഫീസുകൾ ആക്രമിക്കുകയും ചെയ്തവർക്കെതിരെ എന്തെങ്കിലും കേസെടുത്തോ ?
കന്യാസ്ത്രീ സമരത്തെ വരെ അരാജകവാദികളുടെ സമരമെന്ന് വിശേഷിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ നാട്ടിൽ വർഗീയ കലാപം ഉണ്ടാക്കുകയും നാടിനെ പിന്നോട്ട് നടത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഈ വർഗീയക്കൂട്ടങ്ങളെ എന്തുകൊണ്ട് അത്തരത്തിലൊന്നും വിശേഷിപ്പിക്കുന്നില്ല. ജനകീയ സമരങ്ങളിലെല്ലാം തീവ്രവാദി സാന്നിധ്യം കണ്ടെത്തുന്നവർ ഇതിൽ എന്താണ് അങ്ങനെയൊന്നും കാണാത്തത്?
സിപിഎം ഉൾപ്പെടെയുള്ളവർ വിതച്ചതാണ് കൊയ്യുന്നത്. പക്ഷെ എന്തുതന്നെയായാലും കേരളത്തെ പിന്നോട്ട് നടത്താൻ അനുവദിക്കരുത്.
_ ജെയ്‌സൺ സ് കൂപ്പർ