ദീപ രാഹുൽ ഈശ്വർ…, നിങ്ങളുടെ ഭർത്താവ് നിരപരാധിയല്ല…

ദീപ രാഹുൽ ഈശ്വർ, വളരെ റിയലിസ്റ്റിക് ആയൊരു കാര്യം പറയാം. നിരപരാധികളായ ഭർത്താവോ സഹോദരനോ മകനോ ഒക്കെ വർഷങ്ങളായി ജയിലിൽ കഴിയുകയും അവർക്ക് വേണ്ടി നിയമപോരാട്ടം നടത്തുകയും ചെയ്യുന്ന മുസ്‌ലിം ദളിത് ബഹുജന ആദിവാസി സ്ത്രീകൾ ഉള്ള രാജ്യമാണ് ഇന്ത്യ. അതേപോലെ തന്നെ ഈ വിഭാഗങ്ങളിൽ പെട്ട സ്ത്രീകൾക്ക് വേണ്ടി പോരാടാൻ അവരുടെ കൂടെയുള്ള പുരുഷന്മാരും.

പിന്നെ നിരപരാധികളായി തടവനുഭവിക്കുന്ന ട്രാൻസ്ജെന്ഡർ വ്യക്തികൾക്ക് വേണ്ടി പോരാടാൻ അവരുടെ കുടുംബം പോലും ഉണ്ടാകില്ല. ഇതാണ് നിങ്ങളുടെ ബ്രാഹ്മണ്യം കൊടികുത്തി വാഴുന്ന ഇന്ത്യയിലെ നീതിന്യായ വ്യവഹാരങ്ങളുടെ സ്വഭാവം.

ജയിലുകൾ നിറച്ചിരിക്കുന്നത് തന്നെ നിരപരാധികളെ കൊണ്ടാണ്. നിങ്ങളുടെ ഭർത്താവ് രാഹുൽ ഈശ്വർ ആണെങ്കിൽ നിരപരാധിയും അല്ല. അതുകൊണ്ട് ഇങ്ങനെ കരഞ്ഞു കണ്ണീരൊലിപ്പിച്ചു ലൈവ് വീഡിയോ ഒക്കെ ഇട്ടതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. ഹൃദയമുള്ളവർ അത് ഉൾക്കൊള്ളുകയോ സഹതാപം പ്രകടിപ്പിക്കുകയോ ഇല്ല. സംഘപരിവാർ മാധ്യമങ്ങൾ അല്ലാതെ മറ്റാരും നിങ്ങൾ പറയുന്നത് വാർത്തയാക്കുകയും ഇല്ല. സോ കരഞ്ഞോളൂ, കാണാൻ നല്ല രസമുണ്ട്. യാതൊരു ദയവും പ്രതീക്ഷിക്കരുത്.


_ മൃദുലാ ഭവാനി
#TopFacebookPost

Leave a Reply