“അമ്മ”യില്‍ തിരിച്ചെടുക്കാനായി അപേക്ഷ നല്‍കില്ല, മാപ്പ് പറയില്ല; രമ്യ നമ്പീശന്‍

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ “അമ്മ”യില്‍ തന്നെ തിരിച്ചെടുക്കാനായി മാപ്പ് പറയില്ലെന്നും അപേക്ഷ നല്‍കില്ലെന്നും നടി രമ്യാ നമ്പീശന്‍. വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ മാപ്പ് പറയില്ല. തിരികെ പോകാന്‍ അപേക്ഷയും നല്‍കില്ല. കെപിഎസി ലളിതയുടെ നിലപാട് സ്ത്രീവിരുദ്ധവും നിരാശപ്പെടുത്തുന്നതുമാണ്. എല്ലാം സഹിച്ചാല്‍ മാത്രമേ സംഘടനക്കുള്ളില്‍ നില്‍ക്കാന്‍ സാധിക്കൂ എന്നാണ് അവര്‍ പറയുന്നത്, ഞങ്ങള്‍ക്ക് അതിന് സാധിക്കില്ല. ഞങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു, എല്ലാം സഹിച്ചു നില്‍ക്കുന്നവരുടെ യുക്തി എന്തെന്ന് അറിയില്ല, രമ്യാ നമ്പീശന്‍ പറഞ്ഞു.

സംഘടനയില്‍ നിന്നും പുറത്തുപോയവര്‍ മാപ്പ് പറയട്ടെ എന്ന് നടി കെപിഎസി ലളിതയും സ്വയം രാജിവെച്ചു പോയവരെ തിരിച്ചു വിളിക്കാനാകില്ലെന്ന് അമ്മ സെക്രട്ടറി സിദ്ദിഖും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Leave a Reply