NRC വിരുദ്ധസമരം; മുസ്‌ലിം വിദ്യാർത്ഥികള്‍ക്കെതിരെ സംഘ് പരിവാര്‍ മാധ്യമങ്ങള്‍
ഇന്ത്യയിലെ എൻ.ആർ.സി- സി.എ.എ വിരുദ്ധ സമരത്തിലെ പ്രധാന പങ്ക് വഹിക്കുന്നത് മുസ്‌ലിം വിദ്യാർത്ഥികളാണ്. അവരെ കൃത്യമായി ടാർഗറ്റ് ചെയ്ത് കൊണ്ട് റിപ്പബ്ലിക് ടി.വി, ഇന്ത്യ ടീ.വി, സീ ന്യൂസ്, ടൈംസ് നൗ, ആജ് തക് തുടങ്ങിയ സംഘ് പരിവാർ അനുകൂല മാധ്യമ സ്ഥാപനങ്ങൾ വിഷ ലിപ്ത്മായ കാമ്പയിൻ തുടങ്ങിക്കഴിഞ്ഞു. മുസ്‌ലിങ്ങൾ ദേശവിരുദ്ധരും തീവ്രവാദികളുമാണെന്ന പഴയ തീസിസ് തന്നെ ഉപയോഗിച്ചാണ് ഈ ആക്രമണങ്ങൾ മുഴുവൻ.
അതിന്റെ ഏറ്റവും പുതിയ ഇര ഫ്രറ്റേണിറ്റി ദേശീയ എക്സിക്യൂ്ടീവ് കമ്മിറ്റി അംഗവും ജെ. എൻ. യു വിദ്യാർത്ഥി യൂണിയൻ കൗൺസിലറുമായ അഫ്രീൻ ഫത്തിമയാണ്. അവളുടെ വ്യത്യസ്ത സമര പ്രഭാഷണങ്ങൾ സംഘ് പരിവാറിന്റെ വംശീയ അജണ്ടകളെ ഉന്നം വെച്ചുള്ളത് തന്നെയായിരുന്നു. അത് തീർച്ചയായും ആർ.എസ്.എസ്. മിഷനറികളെ വിറളി പിടിപ്പിക്കുക തന്നെ ചെയ്യും. അതു കൊണ്ടാണ് സോഷ്യൽ മീഡിയയും ചാനലുകളും ഉപയോഗിച്ച് സംഘ് പരിവാർ ഈ വെറി യുദ്ധം തുറന്നിരിക്കുന്നത്.
ഈയൊരു രാഷ്ട്രീയ സമയത്ത് ആഫ്രീൻ ഫത്തിമയടക്കം സമരപോരാളികളുടെ കൂടെ നിൽക്കുക നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. കൊല വിളികളടക്കം നടത്തുന്ന, പോലീസിനെ മുന്നിൽ നിർത്തി ഭയം വിടർത്തുന്ന ഈ പോരാട്ടത്തിൽ ജീവൻ പണയം വെച്ചാണ് ഇൗ വിദ്യാർത്ഥി നേതാക്കൾ സമരം ചെയ്യുന്നത്. ഐക്യപ്പെടുക നാം.
_ വസീം ആർ എസ്