അന്റോണിയോ നെഗ്രിയും സ്വയം പ്രഖ്യാപിത നെഗ്രിസ്റ്റുകളും


സി പി റഷീദ്

ഇറ്റാലിയൻ റാഡിക്കൽ ഇടതു ചിന്തകൻ അന്റോണിയോ നെഗ്രി അന്തരിച്ചു. അദ്ദേഹത്തിന്റെ മരണം സമൂഹ മാധ്യമങ്ങളിൽ പരക്കെ ചർച്ചയാണ്. കേരളത്തിലെ സ്വയം പ്രഖ്യാപിത ‘നെഗ്രിസ്റ്റുകൾ’ മുതൽ അല്ലാത്തവർ വരെ അതിൽ സജീവമാണ്. യൂറോപ്പിലെ പരമ്പരാഗത കമ്മ്യുണിസ്റ്റ് പാർട്ടികൾ (പ്രധാനമായും ഇറ്റലിയിലും ഫ്രാൻസിലും) ഏതാണ്ട് അവിടങ്ങളിൽ നിലനിന്ന ഭരണസംവിധാനത്തിന്റെ ഭാഗമായി മാറിയതും അതിനെതിരെ ഉയർന്നുവന്ന കലാപങ്ങളുടെ ചരിത്രത്തിലുമാണ് നെഗ്രിയുടെ രാഷ്ട്രീയ രൂപീകരണത്തിന്റെയും ആശയങ്ങളുടെയും വേരുകൾ.


BUY NOW

1960-70കൾ ആയിരുന്നു അതിന്റെ പ്രധാനകാലം. 80കളോടെ കലാപത്തിന്റെ ആവേശം കെട്ടടങ്ങകുകയും അതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന പല പ്രമുഖരും 90കളോടെ കടുത്ത പിന്തിരിപ്പന്മാർ ആയി മാറുകയും ചെയ്തു. ഈ തിരിച്ചു പോക്കിന്റെ പ്രധാന കേന്ദ്രം ഫ്രാൻ‌സായിരിന്നു. അൽത്തൂസറുമായി ഗുസ്തിപിടിച്ചിരുന്നു കേരളത്തിലെ ആദ്യ തലമുറ ന്യൂ ലെഫ്ട് ബുദ്ധിജീവികൾ പാരീസിലെ ഈ മാറ്റങ്ങൾ തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു.

ഇന്റർനെറ്റിൽ പ്രാവീണ്യം നേടിയ പുതു തലമുറ അപ്പോഴേക്കും ദെറീദ, ലോത്തിയാർഡ് , ബോദ്‌റിലാദ് തുടങ്ങിയ പേരുകൾ തലങ്ങും വിലങ്ങും വീശാൻ തുടങ്ങിയിരുന്നു. ഫ്രാൻ‌സിൽ നിന്നും കുറച്ചു വ്യത്യസ്തമായിരുന്നു ഇറ്റലിയിലെ സ്ഥിതി. പാരിസിലെ തിയറിയേക്കാൾ റോമിൽ പ്രയോഗത്തിനായിരുന്നു കൂടുതൽ പ്രാമുഖ്യം. ആ ധാരയിൽ നിന്നാണ് നെഗ്രിയുടെ വരവ്.


BUY NOW

അതിന്റെ ഊർജം അദ്ദേഹത്തിന്റെ എഴുത്തുകളിൽ കാണാനാവും. എന്നാൽ അദ്ദേഹത്തെ ഒരു ദാർശനിക അഭയകേന്ദ്രമായി വിലയിരുത്തുന്ന കേരളത്തിലെ നെഗ്രിസ്റ്റുകളുടെ വാഴ്ത്തുകൾ എത്രത്തോളം ശരിയാണെന്ന് കാര്യം വിശദമായ പരിശോധന ആവശ്യപ്പെടുന്നു. പ്രത്യേകിച്ചും അദ്ദേഹവും Michael Hardtഉം ചേർന്ന് എഴുതിയ Empire എന്ന കൃതിയുടെ നിഗമനങ്ങളും വിലയിരുത്തലുകളും. Imperialism അതിന്റെ പഴയ രൂപഭാവങ്ങൾ മാറി Empire ആയെന്ന ആശയം, തൊഴിലാളി വർഗം എന്ന പരികൽപനയെ കാലഹരണപെടുത്തിയ Multitude അഥവാ ജനസഞ്ചയം, ഭൗതികമല്ലാതായ അധ്വാനം എന്നിവയെല്ലം വളരെ ഗൗരവമായ പരിശോധന ആവശ്യപ്പെടുന്നു.


BUY NOW

വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിനായി പ്രവർത്തിക്കുന്നവരെ സംബന്ധിച്ചിടത്തോളും അത്തരമൊരു പരിശോധനകൾ ഒഴിവാക്കാൻ ആവില്ല. വാക്കിലും പ്രവർത്തിയിലും അത്തരമൊരു പരിപാടി ഇല്ലാത്ത ബുദ്ധിജീവികൾക്കും അല്ലാത്തവർക്കും അതിന്റെ ആവശ്യമുണ്ടാവില്ല. അക്കൂട്ടരാണ് കേരളത്തിൽ നെഗ്രിയെ പുതിയ വിഗ്രഹമാക്കുന്നവർ. ഒരു പക്ഷെ അദ്ദേഹത്തിന് സംഭവിച്ച ദുര്യോഗവും അതാണ്.
_ സി പി റഷീദ്

Follow us on | Facebook | Instagram Telegram | Twitter | Threads