മൗലികമായ മാറ്റത്തിനുള്ള എല്ലാ ഉദ്യമങ്ങളെയും പിന്തണച്ചിരുന്ന ടി ജി ജേക്കബ്
വിപ്ലവ പ്രസ്ഥാനങ്ങളെയും, ചെറുത്തുനിൽപ്പുകളെയും മൗലികമായ മാറ്റത്തിനുള്ള എല്ലാ ഉദ്യമങ്ങളെയും തുറന്ന മനസ്സോടെ പിന്തുണച്ചിരുന്ന ജേക്കബ് എക്കാലവും ജനങ്ങളോടുള്ള പ്രതിബദ്ധതയോടെ, സാമ്രാജ്യത്വത്തിനും പിന്തിരിപ്പത്തത്തിനും എതിരെ നിലകൊണ്ടു…
കെ മുരളി
മാവോയിസ്റ്റ് സൈദ്ധാന്തികൻ
ടി ജി ജേക്കബ് (73) വാർദ്ധക്യസഹജമായ കാരണങ്ങൾ മൂലം ഇന്ന് രാവിലെ അന്തരിച്ചു. നീണ്ട കാലം മുൻ സിആർസി, സിപിഐ (എം-എൽ) മാസിക മാസ് ലൈനിന്റെ പത്രാധിപരായിരുന്നു. തനിച്ചും തന്റെ പങ്കാളിയായ പ്രാഞ്ചലി ബന്ധുവുമായി സഹകരിച്ചും ഇന്ത്യൻ, കേരള സമ്പദ്ഘടനകൾ, ടൂറിസം, ദലിത്, ആദിവാസി പ്രശ്നങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെ കുറിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. കോളേജു കാലത്താണ് ജേക്കബ് എം-എൽ പ്രസ്ഥാനത്തിൽ സജീവമായത്. 1980കളുടെ അന്ത്യത്തോടെ സംഘടനാപരമായ ബന്ധങ്ങൾ അവസാനിപ്പിച്ചെങ്കിലും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ വിമർശകനും സുഹൃത്തുമായി തുടർന്നു.
മാർക്സിസത്തിന്റെ ചില അടിസ്ഥാന നിലപാടുകളോട് വിയോജിക്കുമ്പോൾ തന്നെ വിപ്ലവ പ്രസ്ഥാനങ്ങളെയും, ചെറുത്തുനിൽപ്പുകളെയും മൗലികമായ മാറ്റത്തിനുള്ള എല്ലാ ഉദ്യമങ്ങളെയും തുറന്ന മനസ്സോടെ പിന്തുണച്ചിരുന്ന ജേക്കബ് എക്കാലവും ജനങ്ങളോടുള്ള പ്രതിബദ്ധതയോടെ, സാമ്രാജ്യത്വത്തിനും പിന്തിരിപ്പത്തത്തിനും എതിരെ നിലകൊണ്ടു. സൂക്ഷ്മ നിരീക്ഷകനും സംഭാഷണത്തിൽ സരസനുമായിരുന്നു ജേക്കബ്. സർവ്വോപരി നല്ലൊരു സുഹൃത്തും എന്റെയും മററുപലരുടെയും വായനയും വീക്ഷണവും കൂടുതൽ സമ്പന്നമാക്കാൻ സഹായിച്ച മാർഗദർശകനും. വലിയൊരു നഷ്ടബോധം ഉണ്ടാക്കുന്നതാണ് ഈ വിയോഗം.