പൊലീസിന്‍റെ ന്യൂനപക്ഷവിരുദ്ധ ചരിത്രം മറക്കരുത് !
മീററ്റ് മുസ്‌ലിം വിരുദ്ധ കലാപത്തിൽ നടന്ന ഒരു സംഭവം മുകുന്ദൻ സി മേനോൻ പറഞ്ഞതോർക്കുന്നു. യു.പിയിലെ കുപ്രസിദ്ധമായ പി.എ.സി ആണ് താരം. അക്രമകാരികൾക്കെതിരെ വെടിവയ്ക്കാതെ തൊട്ടടുത്ത അപ്പാർട്മെന്‍റിലെ മുകളിലത്തെ നിലയിലേയ്ക്ക് കൃത്യം ഉന്നം നോക്കി നിറയൊഴിച്ചു. കാരണമുണ്ടായിരുന്നു. അവിടെ താമസിക്കുന്നത് മുഴുവൻ മുസ്‌ലിങ്ങളാണ്. ഇനി ദൽഹി പോലീസിന്‍റെ ചരിത്രം എടുത്താൽ എണ്‍പത്തിനാലിലെ സിഖ് വിരുദ്ധ കലാപത്തിൽ കലാപകാരികൾക്കൊപ്പമായിരുന്നു പോലീസ്.
ഗുജറാത്ത് വംശഹത്യ തുടങ്ങി പലതിലും പോലീസിന്‍റെ പങ്ക് വ്യക്തമാണ്. ഗുജറാത്ത് വംശഹത്യയിൽ പോലീസിൽ നിന്ന് രക്ഷപെട്ടവരെ സംഘപരിവാർ കൊന്നു സംഘ്പരിവാറിൽ നിന്ന് രക്ഷപെട്ടവരെ പോലീസ് കൊന്നു. നരോദപാട്യയിൽ പോലീസ് വെടിവച്ചു കൊന്നത് അതിനു ഒരു ഉദാഹരമാണ്. ഒരു കലാപങ്ങളും പോലീസിന്‍റെ പിന്തുണയില്ലാതെ മണിക്കൂറുകൾക്കുള്ളിൽ വ്യാപിക്കില്ല.
ഡൽഹിയിൽ പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത ജാമിയ വിദ്യാർഥികളെ ലൈംഗീകമായി ആക്രമിച്ചും രാസായുധം പ്രയോഗിച്ചും നേരിട്ടു എന്ന് പറയുമ്പോൾ, ഇതൊക്കെ തന്നെയാണ് ഇവിടത്തെ പോലീസിന്‍റെ ന്യൂനപക്ഷ വിരുദ്ധ ചരിത്രം എന്നത് മറക്കരുത്.
_ റെനി ഐലിന്‍