CAAക്ക് എതിരാണെന്ന് പറയുന്നു, സമരം ചെയ്യുന്നവരെ അടിച്ചമർത്തുന്നു!
CAA – NRC വിഷയത്തിൽ സിപിഎമ്മിന്റെയും എൽ.ഡി.എഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇരട്ടത്താപ്പിനെ കുറിച്ച് ത്വാഹ ഫസൽ എഴുതുന്നു…
ഞങ്ങൾ UAPA ക്ക് എതിരാണ്! യുഎ പി എ ചുമത്തുന്നു. കേന്ദ്ര നിയമമാണ് ഞങ്ങൾ എന്തു ചെയ്യാനാണ് എന്ന് പറയുന്നു. ഞങ്ങൾ നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരാണെന്ന് പറയുന്നു! അത് നടപ്പിലാക്കുന്നു. ഈ വ്യവസ്ഥയിൽ ഇങ്ങനെ നിലനിൽക്കാൻ കഴിയുക ഉള്ളൂ എന്നു പറയുന്നു. പരിസ്ഥിതിക്ക് വേണ്ടി നിലനിൽക്കുന്നു എന്നു പറയുന്നു! ഏറ്റവും കൂടുതൽ ക്വാറി അനുവദിക്കുന്നു. വയലുകളും മറ്റും മണ്ണിട്ട് കോർപ്പറേറ്റുകൾക്ക് മാളുകളും ബിൽഡിംഗുകളും കെട്ടാൻ അനുവദിക്കുന്നു. പരിസ്ഥിതിയെ തകിടം മറിക്കുന്ന നയങ്ങൾ രൂപീകരിക്കുന്നു. ചോദിച്ചാൽ നാട്ടിൽ വികസനം വേണ്ടേ എന്നും പറയുന്നു. കേന്ദ്രം സവർണ സംവരണം കൊണ്ടു വരും മുൻപെ അത് നടപ്പിലാക്കുന്നു. CAA ക്ക് എതിരാണെന്ന് പറയുന്നു. അതിനെതിരെ സമരം ചെയ്യുന്നവരെ ക്രൂരമായ് അടിച്ചമർത്തുന്നു. കേസുകൾ ചുമത്തുന്നു. വിദേശികൾക്ക് വേണ്ടി രാജ്യത്ത് ആദ്യമായ് Detention സെന്റർ കേരളത്തിൽ 2022ൽ ഉൽഘാടനം ചെയ്യുന്നു. CAA നടപ്പിലാക്കുന്ന ഘട്ടത്തിൽ കേരളത്തിൽ നടപ്പിലാക്കില്ല എന്നതാണ് ഇപ്പോൾ പ്രധാന വാദം. എന്തൊക്കെ നുണകൾ പറഞ്ഞാണ് നിങ്ങൾ ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നത്.
CAA ക്കെതിരെ പ്രതിഷേധിക്കുക…
_ ത്വാഹ ഫസൽ
Follow us on | Facebook | Instagram | Telegram | Twitter | Threads