ബാബരി മസ്ജിദ് തകർത്തത് രാഷ്ടീയ കുറ്റകൃത്യവും പരസ്യ ഗൂഢാലോചനയും; ആര്‍.ഡി.എഫ്

ആദ്യം നിങ്ങൾ സമരാഭാസം നിർത്തു, എന്നിട്ടാവാം കേസും കൂട്ടവുമെല്ലാം എന്ന് സി.എ.എ വിരുദ്ധ സമരക്കാരോട് ആക്രോശിച്ച കോടതിയിൽ നിന്ന് ഇതല്ലാതെ എന്ത് വിധിയാണ് പ്രതീക്ഷിക്കേണ്ടത്?
പ്രസ്താവന, ആര്‍.ഡി.എഫ്

ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസ്റ്റുകൾ ഇന്ന് ഒരു ഹാട്രിക് വിജയം നേടിയെടുത്തിരിക്കുന്നു. ജമ്മു കശ്മീർ കീഴ്പ്പെടുത്തലും, ബാബരി മസ്ജീദ് പൊളിച്ചുനീക്കി അവിടെ സീതാപതി ക്ഷേത്രം നിർമ്മിക്കുവാനുള്ള തറക്കല്ലിടലും, ഡൽഹി വംശഹത്യയും ബാബരി മസ്ജിദ് പൊളിച്ചത് കുറ്റമല്ല എന്ന വിധിയും നേടിയിരിക്കുന്നു.

ആരും ഒട്ടുo പ്രതീക്ഷിക്കാത്ത സമയത്ത് കാലേകൂട്ടി നിശ്ചയിച്ച റ്റാർഗറ്റിൽ പ്രകോപനം സൃഷ്ടിച്ച് ആക്രമണം നടത്തുക ആയിരുന്നില്ല ഡിസംബർ 6ന് ബാബരി മസ്ജിദ് തകര്‍ക്കല്‍ എന്ന് കോടതിക്ക് ബോധ്യപ്പെട്ടില്ല പോലും. ഭാഗ്യം, പള്ളി പൊളിച്ചു തന്നതിന് കർസേവകർക്ക് പണം കൊടുക്കാൻ കോടതി പറഞ്ഞില്ലല്ലോ. ആദ്യം നിങ്ങൾ സമരാഭാസം നിർത്തു, എന്നിട്ടാവാം കേസും കൂട്ടവുമെല്ലാം എന്ന് സി.എ.എ വിരുദ്ധ സമരക്കാരോട് ആക്രോശിച്ച കോടതിയിൽ നിന്ന് ഇതല്ലാതെ എന്ത് വിധിയാണ് പ്രതീക്ഷിക്കേണ്ടത്?

പാർലമെന്‍ററി പാർട്ടികളും, ബൂർഷ്യാ ജനാധിപത്യവാദികളും, ഭരണഘടന സുവിശേഷകരും നിത്യം ഉരുവിടുന്ന ബ്രാഹ്മണ്യത്തിന്‍റെ – നാനാത്വത്തിലെ ഏകത്വം, എന്ന തട്ടിപ്പിൽ നിന്ന് ഇനിയെങ്കിലും ഉണരണം. എല്ലാ ബഹുസ്വരതയെയും ഭസ്മീകരിക്കുന്നതും, തച്ചുതകർന്നതുമായ ഏകത്വമാണത്. ഇനിയെങ്കിലും ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തിനെതിരെ മുഴുവൻ ആളുകളും യോജിക്കുന്ന സമരം ഉയരണം

നിയമവിധേയത്വത്തിന്‍റെ അതിർവരമ്പുകൾ ഭേദിച്ചും, കക്ഷിരാഷ്ട്രീയ മതിലുകൾ തകർത്തും വിശാലമായ ബഹുജന ഐക്യം സാധ്യമാക്കണം. ഈ ഭരണകൂടത്തേയോ അതിന്‍റെ നീതിന്യായ ജനാധിപത്യ പൊയ്മുഖത്തെയോ സംരക്ഷിച്ചു നിർത്തേണ്ട ഒരു ബാധ്യതയും നമുക്കില്ല. തീഷ്ണസമരങ്ങളുടെ കനൽ വഴികളിലൂടെ പോർനിലങ്ങളിൽ ഉരുകി ഒലിച്ചു മഹാപ്രവാഹമായി മാറാതെ മർദ്ദിത ജനതക്ക് ഹിന്ദുത്വ ഫാസിസ്റ്റുകളിൽ നിന്ന് മോചനം നേടാൻ ആവില്ല. ബാബരി മസ്ജീദ് കോടതി വിധി നമ്മോട് പറയുന്നതും അതാണ്.

Like This Page Click Here

Telegram
Twitter