ഹിന്ദുത്വ ഫാസിസമെന്ന വാക്കുപോലും മാനിഫെസ്റ്റോയിൽ ഇല്ല, യുദ്ധം മാവോയിസ്റ്റുകൾക്കെതിരെ
ഉദാരവൽക്കരണവും സാമ്പത്തിക പരിഷ്കാരങ്ങളും തുടങ്ങിയത് തങ്ങളാണെന്ന് ഊറ്റം കൊള്ളുന്ന മാനിഫെസ്റ്റോ അത് ഭംഗിയായി നടപ്പാക്കാന്നതിനെക്കുറിച്ചൊക്കെയാണ് പറയുന്നത്…
_ ജെയ്‌സൺ സി കൂപ്പർ
ആരാധകരേ, കുഴലൂത്തുകാരേ, നിങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതു പോലെ യുവരാജാവിന്റെ പോരാട്ടം ഹിന്ദുത്വ ഫാസിസത്തിനെതിരേയല്ല, മാവോയിസ്റ്റുകൾക്കെതിരെയാണ് !
2009ലാണ് ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മാവോയിസ്റ്റ് പാർട്ടിയെ ഈ രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണിയെന്ന് വിശേഷിപ്പിച്ചത്. പത്ത് വർഷങ്ങൾക്കിപ്പുറം രാജ്യം ഹിന്ദുത്വ ഫാസിസത്തിന്റെ ഭീകരതകളിലൂടെ കടന്നു പോകുന്ന ഈ ചരിത്രഘട്ടത്തിലും യുവരാജാവിന്റെ മാനിഫെസ്റ്റോയിൽ ഒരിടത്തും ഹിന്ദുത്വ ഫാസിസമെന്നോ മതേതരത്വമെന്നോ ഒരു വാക്കു പോലും ഇല്ല, എന്ന് മാത്രമല്ല, രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ഭീഷണികളായി ഭീകരവാദം, നുഴഞ്ഞു കയറ്റം, മാവോയിസം, ജാതി അതിക്രമങ്ങൾ എന്ന് വ്യക്തമായി പറയുകയും ചെയ്യുന്നു. ഉദാരവൽക്കരണവും സാമ്പത്തിക പരിഷ്കാരങ്ങളും തുടങ്ങിയത് തങ്ങളാണെന്ന് ഊറ്റം കൊള്ളുന്ന മാനിഫെസ്റ്റോ അത് ഭംഗിയായി നടപ്പാക്കാന്നതിനെക്കുറിച്ചൊക്കെയാണ് പറയുന്നത്.
ഹിന്ദുത്വ ഫാസിസമെന്നോ മതേതരത്വമെന്നോ ഒരു പ്രയോഗം ഒരിക്കൽ പോലും കടന്നു വരാതിരിക്കാൻ കൃത്യമായ ജാഗ്രത പുലർത്തുന്ന യുവരാജാവാണത്രെ ഹിന്ദുത്വ ഫാസിസത്തിനെതിരെ പോരാരാടുന്നതെന്ന് ആരാധനകക്കൂട്ടങ്ങൾ പക്ഷെ ആവേശം കൊള്ളുന്നുണ്ട് !