കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബുദുല്ലക്ക് മോചനം
7 മാസത്തെ വീട്ടുതടങ്കലില്‍ നിന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബുദുല്ലക്ക് മോചനം. “ഞാന്‍ സ്വന്തന്ത്രനാണ്. ഈ സ്വാതന്ത്ര്യം പൂര്‍ണ്ണമല്ല. എന്റെ ജനങ്ങള്‍ സ്വതന്ത്രരാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ നേതാക്കള്‍ സ്വതന്ത്രരാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ മോചനത്തിനായി പോരാടിയ എല്ലാവര്ക്കും നന്ദി…” ഫാറൂഖ് അബുദുല്ല പറഞ്ഞു.