കെജ്രിവാളിന്‍റെ കാക്കത്തൗബ !

കേരള നിയമസഭ ചെയ്തത് പോലെ പൗരത്വ ഭേദഗതി നിയമത്തിന് (CAA) എതിരെ പ്രമേയം പാസാക്കുമോ എന്ന് ചോദിച്ച എൻ.ഡി.ടി.വിയുടെ നിധി റസ്ദാനോട് അതെന്തിനാണെന്ന് തിരിച്ചു ചോദിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

അമ്പതിലേറെ പേർ കൊല്ലപ്പെടുകയും നൂറോളം പേരെ കാണാതാകുകയും ആയിരങ്ങളുടെ ജീവിതായോധന മാർഗങ്ങൾ ചാമ്പലാകുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്ത പൗരത്വ സമരത്തിനെതിരായ വർഗീയ ആക്രമണങ്ങൾക്ക് ശേഷം പ്രേതഭൂമിയായ ഡൽഹിയിൽ ഒറ്റപ്പെട്ടപ്പോൾ NPRനും NRCക്കുമെതിരെ (മതപരമായ മാനദണ്ഡത്തിൽ പൗരത്വം നൽകുന്ന CAAക്ക് എതിരെ ഇല്ല) പ്രമേയം പാസാക്കിയിരിക്കുന്നു.

സ്വന്തം കൗൺസിലർ താഹിർ ഹുസൈൻ സ്വന്തം വീടിന് മുകളിൽ വടി പിടിച്ചു നിന്നത് കണ്ടപ്പോഴേക്കും പുറത്താക്കിയിട്ടും കലാപത്തിന് തുടക്കമിട്ട ആർ.എസ്.എസിന്‍റെ അണ്ണാ ഹസാരെ മൂവ്മെന്‍റിലെ തന്‍റെ പഴയ കൂട്ടുകാരൻ കപിൽ മിശ്രയെ കുറിച്ച് മൗനം പാലിച്ച കെജ്രിവാൾ.

ഉറ്റവരും ഉടയവരും വീടുകളും ജീവിതായോധന മാർഗങ്ങളും നഷ്ടപ്പെട്ട ഇരകളെ ഇന്നു വരെ കാണാൻ കൂട്ടാക്കാത്തതിന്‍റെ പാപം കഴുകിക്കളയാൻ പോലും പര്യാപ്തമല്ല ഈ കാക്കത്തൗബ (ആത്മാർഥമല്ലാത്ത പശ്ചാത്താപം) !
_ ഹസനുൽ ബന്ന