LGBTQ+ സമൂഹത്തെ ജമാഅത്തെ ഇസ്‌ലാമി പ്രകൃതിവിരുദ്ധമെന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്താണ്?

വൈവിധ്യങ്ങളെ അംഗീകരിക്കാനാകാത്ത ഏത് മനുഷ്യരും അടിസ്ഥാനപരമായി ഫാസിസ്റ്റുകളാണ് .. പ്രായപൂർത്തിയായ രണ്ടു പേർക്കിടയിലുള്ള സ്നേഹത്തെ, പ്രണയത്തെ, ഒരുമിച്ചുള്ള ജീവിതത്തെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രകൃതി വിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്താണ് ” ..?

‘പ്രകൃതി വിരുദ്ധ ലൈംഗികതയിലേക്കുള്ള വാതിൽ’ എന്ന പേരിൽ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം LGBTQ കമ്മ്യൂണിറ്റിക്കെതിരെ സംഘടിപ്പിപ്പിക്കുന്ന പരിപാടിയിൽ പ്രതിഷേധിച്ചു കൊണ്ട് സിറ്റിസൺസ് ഫോർ ഡെമോക്രസി വൈസ് പ്രസിഡന്റും പ്രമുഖ ട്രാൻസ് ജെൻഡർ ആക്‌ടിവിസ്റ്റുമായ ശീതൾ ശ്യാം എഴുതുന്നു .

“പ്രകൃതി വിരുദ്ധരും മനോരോഗികളും” ഭരിക്കുന്ന രാജ്യങ്ങള്‍.

ഐസ് ലാൻഡ്

2009 ഫെബ്രുവരി 1 ന് ഐസ് ലാൻഡിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി സിഗൂര്‍ദാര്‍ ഡോട്ടിര്‍ ഒരു ചരിത്രം സൃഷ്ടിച്ചു. ലോകത്തെ ആദ്യത്തെ സ്വവര്‍ഗ്ഗാനുരാഗി മേധാവിയായിട്ടാണ് അവര്‍ പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. ഫോബ്സ് മാഗസീന്‍ ലോകത്തിലെ ശക്തരായ നൂറു സ്ത്രീകളില്‍ ഒരാളായി സിഗൂര്‍ദാര്‍ ഡോട്ടിറെ തെരഞ്ഞെടുത്തിരുന്നു.
2002ല്‍ സിഗൂര്‍ദാര്‍ അവരുടെ സ്ത്രീ സുഹൃത്ത് ജോണിനലെഡ്സിനെ വിവാഹം കഴിച്ചു.

ന്യൂസിലാൻഡ്

ഏകദേശം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോകപ്രസിദ്ധയായ ന്യുസിലാൻ്റിൻ്റെ വനിതാ പ്രധാനമന്ത്രി ജെസിന്ത ഉപപ്രധാനന്ത്രിയായി ഗ്രാന്‍റ് റോബര്‍ട്ട്‌സനെ പ്രഖ്യാപിച്ചത്. ജെസിന്തയുടെ അഭാവത്തില്‍ പ്രധാനമന്ത്രിയുടെ ചുമതലയുള്ള ഗ്രാന്‍റ് റോബര്‍ട്ട്‌സന്‍ ഒരു സ്വവര്‍ഗ്ഗരതിക്കാരനാണെന്നത് ആ രാജ്യത്തെ ബാധിക്കുന്ന വിഷയമേയല്ല.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏകദേശം ഇരുനൂറു രാജ്യങ്ങളില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റി ഇരുപതോളം സ്വവര്‍ഗ്ഗരതിക്കാരില്‍ ഉയര്‍ന്ന ഔദ്യോഗിക പദവികള്‍ വഹിച്ചവരില്‍ കൂടുതലും ന്യുസിലാൻ്റിൽ നിന്നുള്ളവരാണ്.

അയർലണ്ട്

“അപാരമായ അസാന്മാർഗികതയ്ക്ക് ഓസ്കാർവൈൽഡ് രണ്ടു വർഷത്തോളം കഠിനതടവിന് ശിക്ഷിക്കപ്പെട്ടു!”

വിക്കിപീഡിയയിൽ ലോകപ്രശസ്ത എഴുത്തുകാരൻ ഓസ്കാർവൈൽഡിനെ പരിചയപ്പെടുത്തുന്ന ഒരു വാചകമാണിത്.

ലോർഡ് ആൽഫ്രഡ് ഡഗ്ലസ് എന്ന പ്രഭുകുമാരനുമായി ഓസ്കാർ വൈൽഡ് അനുരാഗത്തിലായത് അദ്ദേഹത്തിൻ്റെ ആരാധകരെ ഞെട്ടിച്ചിരുന്നു. സാമൂഹികതിരസ്കാരവും ജയിൽശിക്ഷയുമെല്ലാം അനുഭവിച്ച് ജന്മദേശമായ അയർലണ്ടിൽ നിന്നും പാരീസിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഗതികേട് ഓസ്കാർ വൈൽഡിനെപ്പോലൊരു വിഖ്യാതസാഹിത്യകാരനുണ്ടായത് അന്നത്തെ വിക്ടോറിയൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ഭുതമേയല്ലായിരുന്നു.

ഓസ്കാർ വൈൽഡിനെ നാടുകടത്തിയ അതേ അയർലണ്ടാണ് ജനവിധിയിലൂടെ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കിയ ആദ്യത്തെ രാജ്യം.

അതേ അയർലണ്ടിലാണ് സ്വവര്‍ഗ്ഗാനുരാഗിയായ ഇന്ത്യന്‍വംശജന്‍ ലിയോ വരാദ്ക്കര്‍ 2017 മുതൽ 2020 വരെ പ്രധാനമന്ത്രിയായിരുന്നത്.

എന്തൊരു കാവ്യനീതിയാണല്ലേ?

കാലം മാറി എന്നർത്ഥം!

മാറാൻ നമ്മളും ശ്രമിച്ചേ മതിയാകൂ.

വൈവിധ്യങ്ങളെ അംഗീകരിക്കാനാകാത്ത ഏത് മനുഷ്യരും അടിസ്ഥാനപരമായി ഫാസിസ്റ്റുകളാണ് .. പ്രായപൂർത്തിയായ രണ്ടു പേർക്കിടയിലുള്ള സ്നേഹത്തെ, പ്രണയത്തെ, ഒരുമിച്ചുള്ള ജീവിതത്തെ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രകൃതി വിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്താണ് ..?

രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധം പ്രത്യുൽപ്പാദനവും വംശവർദ്ധനവും മാത്രം ലക്ഷ്യമാക്കിയാണോ മുന്നോട്ടുപോകുന്നത്? ലോകം വളരെ വലിയ മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഈ സാഹചര്യത്തിൽ സ്ത്രീകൾ, പെൺകുട്ടികൾ മുസ്ലിം മത നൂനപക്ഷങ്ങൾ ലിംഗ ലൈംഗീക നൂനപകഷങ്ങൾ ഇവർക്കൊക്കെ ഈ ലോകത്ത് ജീവിക്കാൻ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുമ്പോൾ ന്യൂനപക്ഷമായ മുസ്ലിം സ്ത്രീകൾ തന്നെ നേതൃത്വം കൊടുക്കുന്ന ഒരു സംഘടന LGBTQ കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്ക് നേരെ ശബ്ദമുയർത്തുന്നത് പ്രതിഷേധാർഹമാണ് .

തമിഴ് നാട്ടിൽ കുറച്ചു മാസങ്ങൾക്കു മുൻപ് ആണ് കണവെൻഷൻ തോർപ്പി ബാൻ ചെയ്തു ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പറഞ്ഞത് ജുഡീഷ്യറി, പോലീസ്, ഫാമിലി, സ്കൂൾ, പബ്ലിക്, ഇൻസ്റ്റിറ്റ്യൂഷൻ , എന്നിവിടങ്ങളിൽ ക്വീർ സമൂഹത്തെ കുറിച്ച് ബോധവൽക്കരണം നൽകാൻ ഗവൺമെന്റ് ചെയ്യേണ്ട ഉത്തരവാദിത്വമാണെന്ന്. ഇവിടേയും എത്രയും പെട്ടെന്ന് അത്തരത്തിൽ ഉള്ള ഒരു ഇടപെടൽ ആവശ്യം ആണ് .

ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ക്വീർ വിഭാഗങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധ പരിപാടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

Follow | Facebook | Instagram Telegram | Twitter